Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘അലീഗഢി’ൽനിന്ന്​...

‘അലീഗഢി’ൽനിന്ന്​ മുസ്​ലിമും ‘ബനാറസി’ൽനിന്ന്​ ഹിന്ദുവും ഒഴിവാക്കണം –യു.ജി.സി 

text_fields
bookmark_border
BHU-and-AMU
cancel
camera_alt??.??????.??, ?.??.??

ന്യൂ​ഡ​ൽ​ഹി: അ​ലീ​ഗ​ഢ​്​ മു​സ്​​ലിം സ​ർ​വ​ക​ലാ​ശാ​ല, ബ​നാ​റ​സ്​ ഹി​ന്ദു സ​ർ​വ​ക​ലാ​ശാ​ല എ​ന്നി​വ​യു​ടെ പേ​രി​ൽ​നി​ന്ന്​ മു​സ്​​ലിം, ഹി​ന്ദു  വാ​ക്കു​ക​ൾ  നീ​ക്കം ചെ​യ്യ​ണ​മെ​ന്ന്​ യു.​ജി.​സി നി​യോ​ഗി​ച്ച സ​മി​തി ശി​പാ​ർ​ശ ചെ​യ്​​തു. കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ൾ പേ​രു​ക​ളി​ലും മ​തേ​ത​ര​ത്വം സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഇ​ത്ത​രം പേ​രു​ക​ൾ ന​ൽ​കി​യാ​ൽ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ മ​ത​നി​ര​പേ​ക്ഷ സ്വ​ഭാ​വം പ്ര​തി​ഫ​ലി​ക്കി​ല്ല എ​ന്നും സ​മി​തി ബോ​ധി​പ്പി​ച്ചു.

അ​ലീ​ഗ​ഢ്​ സ​ർ​വ​ക​ലാ​ശാ​ല എ​ന്നും ബ​നാ​റ​സ്​ സ​ർ​വ​ക​ലാ​ശാ​ല എ​ന്നു​മാ​ക്കാം. അ​ല്ലെ​ങ്കി​ൽ അ​ലീ​ഗ​ഢ്​ മു​സ്​​ലിം സ​ർ​വ​ക​ലാ​ശാ​ല​ക്ക്​ സ്​​ഥാ​പ​ക​നാ​യ സ​ര്‍ സ​യ്യി​ദ് അ​ഹ​മ്മ​ദ് ഖാ​​െൻറ പേ​രു ന​ൽ​കാം. ബ​നാ​റ​സ് ഹി​ന്ദു സ​ർ​വ​ക​ലാ​ശാ​ല​ക്കും ഇ​ത്ത​രം പേ​രു​ക​ൾ ന​ൽ​കാ​മെ​ന്നും സ​മി​തി നി​ർ​ദേ​ശി​ച്ചു. രാ​ജ്യ​ത്തെ പ​ത്തോ​ളം കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കെ​തി​രെ ഉ​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​ൻ കേ​ന്ദ്ര മാ​ന​വ ശേ​ഷി വി​ക​സ​ന മ​ന്ത്രാ​ല​യം യു.​ജി.​സി​യോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തു​പ്ര​കാ​രം യു.​ജി.​സി ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ 25ന് ​ചു​മ​ത​ല​പ്പെ​ടു​ത്തി​യ സ​മി​തി​യാ​ണ്​ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ പേ​രു​ക​ൾ മാ​റ്റു​ന്ന​ത​ട​ക്കം നി​ര്‍ദേ​ശ​ങ്ങ​ൾ വെ​ച്ച​ത്. 

അ​ലീ​ഗ​ഢ്​ മു​സ്​​ലിം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വൈ​സ്​ ചാ​ൻ​സ​ല​റെ​യും അ​ധ്യാ​പ​ക​രെ​യും നി​യ​മി​ക്കു​ന്ന രീ​തി​യും അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം ഇ​തേ സ​മി​തി യു.​ജി.​സി​ക്ക്​ റി​പ്പോ​ർ​ട്ട്​ ന​ൽ​കി​യി​രു​ന്നു. പ​ക​രം മ​റ്റു കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ നി​യ​മ​ന രീ​തി പി​ന്തു​ട​ര​ണ​മെ​ന്നും അ​ലീ​ഗ​ഢി​ന്​ മാ​ത്രം പ്ര​ത്യേ​ക നി​യ​മം തു​ട​രാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്നും സ​മി​തി യു.​ജി.​സി​യോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, ഇൗ ​കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ പേ​ര്​ മാ​റ്റാ​ൻ സ​ർ​ക്കാ​ർ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്ന്​ മാ​ന​വ വി​ഭ​വ ശേ​ഷി മ​ന്ത്രി പ്ര​കാ​ശ്​ ജാ​വ്​​ദേ​ക്ക​ർ പ​റ​ഞ്ഞു. ഇൗ ​സ്​​ഥാ​പ​ന​ങ്ങ​ൾ വ​ള​രെ പ​ഴ​യ​താ​ണ്. ഞാ​ൻ റി​പ്പോ​ർ​ട്ട്​ ക​ണ്ടി​ട്ടി​ല്ല. സ​ർ​ക്കാ​ർ സ​മി​തി​യെ നി​യോ​ഗി​ച്ച​ത്​ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ ഭ​ര​ണ, വി​ദ്യാ​ഭ്യാ​സ, ഗ​വേ​ഷ​ണ കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​നാ​ണ്. ഇ​തി​നു​പു​റ​ത്തു​ള്ള വി​ഷ​യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. 

മ​ദ്രാ​സ് ഐ.​ഐ.​ടി  പ്ര​ഫ​സ​ര്‍ ശ്രീ​പ​ദ് ക​ര്‍മാ​ല്‍ക്ക​ര്‍, മ​ഹ​ര്‍ഷി ദ​യാ​ന​ന്ദ് സ​ര്‍വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍സ​ല​ര്‍ കൈ​ലാ​ഷ് സ​ദാ​നി, ഗു​വാ​ഹ​തി സ​ര്‍വ​ക​ലാ​ശാ​ല പ്ര​ഫ​സ​ര്‍ മ​സ​ര്‍ ആ​സി​ഫ്, ബം​ഗ​ളൂ​രു ഐ.​ഐ.​എം പ്ര​ഫ​സ​ര്‍ സ​ങ്ക​ര്‍ഷ​ണ്‍ ബാ​സു തു​ട​ങ്ങി​യ​വ​രാ​ണ്​ യു.​ജി.​സി നി​യോ​ഗി​ച്ച സ​മി​തി​യി​ലെ അം​ഗ​ങ്ങ​ൾ. അ​ലീ​ഗ​ഢ്, ബ​നാ​റ​സ്, പോ​ണ്ടി​ച്ചേ​രി, അ​ല​ഹ​ബാ​ദ്, ഝാ​ര്‍ഖ​ണ്ഡ്, രാ​ജ​സ്ഥാ​ന്‍, ജ​മ്മു, വാ​ര്‍ധ, ത്രി​പു​ര, ഹ​രി സി​ങ് ഗൗ​ര്‍, ഹേ​മ​വ​തി ന​ന്ദ​ന്‍ ബ​ഹു​ഗു​ണ ഗ​ര്‍വാ​ള്‍ തു​ട​ങ്ങി​യ കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലാ​ണ്​ സ​മി​തി വി​ദ്യാ​ഭ്യാ​സ, ഗ​വേ​ഷ​ണ, സാ​മ്പ​ത്തി​ക, അ​ടി​സ്ഥാ​ന​സൗ​ക​ര്യ സം​വി​ധാ​ന​ങ്ങ​ളി​ലും മ​റ്റും  അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslimugcamuhindumalayalam newsBHU
News Summary - No Hindu and Muslim in University Names Says UGC
Next Story