ലഖ്നോ: ഉത്തർപ്രദേശിൽ പുതിയ മദ്റസകൾക്ക് സർക്കാർ ഗ്രാൻഡ് അനുവദിക്കില്ല. അതേസമയം, നിലവിൽ ഗ്രാൻഡ് ലഭിക്കുന്നവക്ക് തുടരും. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗമാണ് ഇക്കാര്യം തീരുമാനിച്ചതെന്ന് ന്യൂനപക്ഷ ക്ഷേമ മന്ത്രി ദാനിഷ് ആസാദ് അൻസാരി പറഞ്ഞു.
മദ്റസകളിൽ ദേശീയഗാനം നിർബന്ധമാക്കിയതിന് പിന്നാലെയാണ് പുതിയ തീരുമാനം. യു.പിയിൽ നിലവിൽ 16,461 മദ്റസകളാണുള്ളത്. ഇതിൽ 560 എണ്ണത്തിനാണ് സർക്കാർ ഗ്രാൻഡ് ലഭിക്കുന്നത്.