കോവിഡ് വാക്സിൻ: ആരോഗ്യ പ്രവർത്തകർക്കുള്ള രജിസ്ട്രേഷൻ നിർത്തി
text_fieldsന്യൂഡൽഹി: ആരോഗ്യപ്രവർത്തകർക്കും കോവിഡ് മുന്നണിപ്പോരാളികൾക്കുമുള്ള കോവിഡ് വാകിസിനേഷൻെറ രജിസ്ട്രേഷൻ നിർത്തിവെക്കാൻ നിർദേശം. സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇതുസംബന്ധിച്ച് നിർദേശം നൽകി.
യോഗ്യതയില്ലാത്ത ചിലർ മാർഗനിർദ്ദേശങ്ങൾ ലംഘിച്ച് വാക്സിനേഷൻ എടുക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നും, 45 വയസ്സിനു മുകളിലുള്ളവരെ ഉൾപ്പെടുത്തുന്നതിനായി വാക്സിൻ വിതരണം കൂടുതൽ വ്യാപിപ്പിക്കാനുമാണ് ഈ നീക്കം.
മാത്രമല്ല, മെഡിക്കൽ, ഹെൽത്ത് കെയർ പ്രവർത്തകർക്ക് ഇതിനകം തന്നെ മുൻഗണനയും വാക്സിനേഷന് മതിയായ സമയവും ലഭിച്ചെന്നാണ് മന്ത്രാലയം വിലയിരുത്തുന്നത്.
രാജ്യത്ത് ഇതുവരെ 7,59,79,651 പേരാണ് വാക്സിൻ സ്വീകരിച്ചത്.
അതേസമയം, 24 മണിക്കൂറിനിടെ രാജ്യത്ത് 93,249 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 513 പേർക്ക് ജീവൻ നഷ്ടമാകുകയും ചെയ്തു. ഇതോടെ മരണസംഖ്യ 1,64,623 ആയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

