Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുതുതായി...

പുതുതായി ലോക്​ഡൗണില്ല; വിവാഹ ചടങ്ങുകളിൽ 50 പേർക്ക്​ മാത്രം അനുമതിയെന്നും ഡൽഹി സർക്കാർ

text_fields
bookmark_border
പുതുതായി ലോക്​ഡൗണില്ല; വിവാഹ ചടങ്ങുകളിൽ 50 പേർക്ക്​ മാത്രം അനുമതിയെന്നും ഡൽഹി സർക്കാർ
cancel

ന്യൂഡൽഹി: ഡൽഹിയിൽ പുതുതായി ലോക്​ഡൗൺ ഏർപ്പെടുത്തില്ലെന്ന്​ ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജയ്​ൻ. കോവിഡ്​ വർധിച്ചു വരുന്ന സാഹചര്യത്തിൽ ലോക്​ഡൗൺ നടപ്പിലാക്കിയേക്കുമെന്ന്​ അഭ്യൂഹമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ്​ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്​.

''ഡൽഹിയിൽ പുതുതായി ലോക്​ഡൗൺ ഏർപ്പെടുത്തില്ല. ലോക്​ഡൗണിൻെറ ആവശ്യമില്ല.'' -അദ്ദേഹം പറഞ്ഞു.

ലോക്​ഡൗൺ ഏർപ്പെടു​ത്തില്ലെങ്കിലും കോവിഡ്​ വ്യാപനം തടയുന്നതിനായി പ്രാദേശികമായ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കുമെന്ന്​ അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട്​ പ്രതികരിക്കുകയായിരുന്നു മന്ത്രി.

വിവാഹ ചടങ്ങുകളിൽ പരമാവധി 200 പേർക്ക്​ പ​ങ്കെടുക്കാനുള്ള അനുമതി ഡൽഹി സർക്കാർ പിൻവലിച്ചു. നിലവിൽ പരമാവധി 50 പേർക്ക്​ മാത്രം പ​ങ്കെടുക്കാനാണ്​ അനുമതിയുള്ളത്​. നേരത്തേ കോവിഡ്​ കുറഞ്ഞ സാഹചര്യത്തിൽ 200 പേർക്ക്​ വിവാഹ ചടങ്ങിൽ പ​ങ്കെടുക്കാൻ അനുവദിച്ചുകൊണ്ട്​ പുറപ്പെടുവിച്ച ഉത്തരവ്​ പിൻവലിക്കുന്നതിനും 50 പേർക്ക്​ മാ​ത്രം അനുമതിയെന്ന പഴയ നില പുനസ്ഥാപിക്കുന്നതിനുമുള്ള അപേക്ഷ സർക്കാർ ലഫ്​റ്റ്​നൻറ്​ ഗവർണർക്ക്​ അയച്ചിരുന്നു. നിർദേശം ഗവർണർ അംഗീകരിച്ചതായി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ ഓൺലൈൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ലോക്​ഡൗൺ സംബന്ധിച്ച്​ സത്യേന്ദർ ജയ്​നിൻെറ അഭിപ്രായം തന്നെ ഉപമുഖ്യമന്ത്രി മനീഷ്​ സിസോദിയയും ആവർത്തിച്ചു.

''ലോക്​ഡൗൺ ഏർപ്പെടുത്താനുള്ള ഉദ്ദേശമൊന്നും ഡൽഹി സർക്കാറിനില്ല. കോവിഡിനെതിരായ പോരാട്ടത്തിൽ ലോക്​ഡൗൺ ഒരു പരിഹാര മാർഗമല്ലെന്നാണ്​ ഞങ്ങൾ വിശ്വസിക്കുന്നത്. മികച്ച ആശുപത്രി പരിപാലനവും മികച്ച ആരോഗ്യ സംവിധാനവുമാണ്​ പരിഹാരം. ഡൽഹി സർക്കാർ ആരോഗ്യ സംവിധാനത്തെ മികച്ച നിലയിൽ പരിപാലിക്കുന്നുണ്ട്​. അത്​ ഭാവിയിലും തുടരും.'' -അദ്ദേഹം പറഞ്ഞു.

കടകൾ തുറന്നു പ്രവർത്തിക്കുമെന്നും എന്നാൽ ആവശ്യം വന്നാൽ ചില മാർക്കറ്റുകളിൽ നിയന്ത്രണങ്ങൾ കർശനമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lockdown​Covid 19
News Summary - No fresh COVID-19 lockdown in Delhi; Maximum 50 guests at weddings
Next Story