14 ദിവസത്തിനിടെ 54 ജില്ലകളിൽ പുതിയ കോവിഡ് കേസുകൾ ഇല്ല -ആരോഗ്യമന്ത്രാലയം
text_fieldsന്യൂഡൽഹി: 14 ദിവസത്തിനിടെ രാജ്യത്തെ 23 സംസ്ഥാനങ്ങളിലെ 54 ജില്ലകളിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട് ടിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. പുതുച്ചേരിയിലെ മാഹിയിലും കർണാടകയിലെ കുടകിലും കഴിഞ്ഞ 28 ദിവസത്തിനി ടെ ഒരു കോവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിൻറ് സെക്രട്ടറി ലവ ് അഗർവാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നിലവിൽ ചികിത്സയിലുണ്ടായിരുന്ന 2231 പേർ രോഗമുക്തി നേടി. ഇത് രാജ്യത്തെ ആകെ കേസുകളുടെ 14.19 ശതമാനം വരും. 775 പ്രത്യേക ആശുപത്രികളും 1389 പ്രത്യേക ഹെൽത്ത് കെയർ സെൻററുകളും കോവിഡ് രോഗികളെ ചികിത്സിക്കാനായി രാജ്യത്ത് സജ്ജീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
സിനിമ തിയേറ്ററുകൾ, ഷോപ്പിംഗ് കോംപ്ലക്‌സുകൾ, മാളുകൾ, ആരാധനാലയങ്ങൾ എന്നിവ ലോക്ക്ഡൗൺ പൂർത്തിയാവുന്ന മേയ് 3 വരെ അടഞ്ഞു തന്നെ കിടക്കുമെന്ന് ലവ് അഗർവാൾ വ്യക്തമാക്കി. കോവിഡ് ബാധിതർ അധികമായുളള ഹോട്ട്‌സ്‌പോട്ടുകളിൽ ഏപ്രിൽ 20ന് ശേഷവും ഒരു ഇളവും അനുവദിക്കില്ല. അവശ്യസേവനങ്ങൾ മാത്രമായിരിക്കും അവിടങ്ങളിൽ പ്രവർത്തിക്കുക. ഒാരോ സംസ്ഥാനങ്ങളും അവരുടെ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയുടെ കാര്യത്തിൽ ശ്രദ്ധ ചെലുത്തണമെന്നും മുന്നറിയിപ്പ് നൽകി.
രാജ്യത്ത് നിലവിൽ 3.86 ലക്ഷം കോവിഡ് ടെസ്റ്റുകൾ നടത്തിയതായി ഇന്ത്യൻ കൗൺസിൽ ഒാഫ് മെഡിക്കൽ റിസേർച്ച് അറിയിച്ചിരുന്നു. ശാസ്ത്രജ്ഞൻമാരുടെ 70 ഗ്രൂപ്പുകൾ കൊറോണ വാക്സിന് വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
