Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വോട്ടിങ് യന്ത്രങ്ങളില്‍ തട്ടിപ്പ് നടക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍

text_fields
bookmark_border
  • യന്ത്രങ്ങള്‍ കൃത്രിമം നടത്താനാവാത്തവിധമാണ് നിര്‍മിച്ചതെന്ന് സുപ്രീംകോടതി പറഞ്ഞതും കമീഷന്‍ ചൂണ്ടിക്കാട്ടി
വോട്ടിങ് യന്ത്രങ്ങളില്‍ തട്ടിപ്പ് നടക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍
cancel

മുംബൈ: വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം കാട്ടാനാകില്ളെന്ന് മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് കമീഷന്‍. സംസ്ഥാനത്തെ 10 നഗരസഭകളിലേക്കും 25 ജില്ല പരിഷത്തുകളിലേക്കും നടന്ന തെരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നതായി കോണ്‍ഗ്രസ്, എന്‍.സി.പി പാര്‍ട്ടികളും തെരഞ്ഞെടുപ്പില്‍ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥികളും ആരോപിച്ചിരുന്നു.
ഇലക്ട്രോണിക് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ (ഇ.സി.ഐ.എല്‍) നിര്‍മിച്ച ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ കൈകടത്തല്‍ പ്രതിരോധിക്കും വിധമാണ് നിര്‍മിച്ചിട്ടുള്ളതെന്നാണ് കമീഷന്‍െറ വാദം. വോട്ടിങ് യന്ത്രങ്ങള്‍ കൃത്രിമം നടത്താന്‍ കഴിയാത്തവിധമാണ് നിര്‍മിച്ചതെന്ന് 2014ല്‍ സുപ്രീംകോടതി പറഞ്ഞതും കമീഷന്‍ ചൂണ്ടിക്കാട്ടി. നഗരസഭ വോട്ടെടുപ്പിനുമുമ്പ് നഗരസഭ തലത്തിലും ലോക്സഭ വോട്ടെടുപ്പിനുമുമ്പ് കലക്ടറേറ്റുകളിലും വിവിധ പാര്‍ട്ടികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ഇ.സി.ഐ.എല്‍ വിദഗ്ധര്‍ വോട്ടിങ് യന്ത്രം പരിശോധന നടത്താറുണ്ടെന്നും കമീഷന്‍ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - no fraud in voting machines
Next Story