
Photo Credit: PTI
റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായി വിദേശ നേതാക്കളുണ്ടാകില്ലെന്ന് വിദേശകാര്യ മന്ത്രാലയം
text_fieldsന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായി വിദേശ നേതാക്കളാരും ഉണ്ടാകില്ലെന്ന് വിേദശകാര്യ മന്ത്രാലയം. കൊറോണ വൈറസ് സൃഷ്ടിച്ച ആഗോള സാഹചര്യം കണക്കിലെടുത്താണ് തീരുമാനം.
നേരത്തേ, യു.കെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയാകുമെന്ന് അറിയിച്ചിരുന്നു. പിന്നീട് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് പടർന്നുപിടിച്ചതോടെ തീരുമാനം പിൻവലിക്കുകയായിരുന്നു.
അഞ്ചുപതിറ്റാണ്ടിൽ ആദ്യമായാണ് മുഖ്യാതിഥിയില്ലാത്ത റിപ്പബ്ലിക് ദിന ചടങ്ങ്. 'ആഗോള കോവിഡ് 19 സാഹചര്യം പരിഗണിച്ച്, ഇൗ വർഷം റിപ്പബ്ലിക് ദിന പരിപാടിയിൽ മുഖ്യാതിഥിയായി ഒരു വിദേശ നേതാവോ, തലവനോ ഉണ്ടാകില്ല' -വിദേശ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചു.
കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ഒേട്ടറെ മാറ്റങ്ങൾ വരുത്തിയാണ് ജനുവരി 26െല റിപ്പബ്ലിക് ദിന ചടങ്ങ്.
