Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാസ്​കില്ലെങ്കിൽ...

മാസ്​കില്ലെങ്കിൽ ഇന്ധനമി​െല്ലന്ന്​ പെട്രോളിയം ഡീലർമാരുടെ സംഘടന

text_fields
bookmark_border
മാസ്​കില്ലെങ്കിൽ ഇന്ധനമി​െല്ലന്ന്​ പെട്രോളിയം ഡീലർമാരുടെ സംഘടന
cancel

ന്യൂഡൽഹി: മാസ്​ക്​ ധരിക്കാതെ പമ്പുകളിൽ എത്തുന്നവർക്ക്​ ഇനി മുതൽ ഇന്ധനം നൽകില്ലെന്ന്​ പേട്രോളിയം ഡീലേർമാരു ടെ സംഘടന. ജീവനക്കാരുടെയും ഉപഭോക്​താക്കളുടെയും സുരക്ഷ പരിഗണിച്ചാണ്​ തീരുമാനമെന്ന്​ ആൾ ഇന്ത്യ പെട്രോളിയം ഡീ ലേർസ്​ അസോസിയേഷൻ പ്രസിഡൻറ്​ അജയ്​ ബൻസാൽ പറഞ്ഞു.

‘ഇന്ധനം അവശ്യ വസ്​തുവായതിനാൽ വർഷം മുഴുവൻ പ്രവർത്തിക്കുകയാണ്​ പമ്പുകൾ. ലോക്​ഡൗൺകാലത്തും ജീവനക്കാർ ഉപഭോക്​താക്കളുമായി നിരന്തരം ബന്ധപ്പെടുകയാണ്​. ജീവനക്കാരുടെ സുരക്ഷ പരിഗണിച്ച്​ കർശനമായ തീരുമാനങ്ങൾ എടുക്കാൻ ഞങ്ങൾ നിർബന്ധിതരാണ്​’- അജയ്​ ബൻസാൽ പറഞ്ഞു.

പെ​േട്രാൾ പമ്പുകളിൽ മാസ്​ക്​ നിർബന്ധമാക്കു​ന്നത്​ കൂടുതൽ പേർ മാസ്​ക്​ ധരിക്കുന്നതിന്​ കാരണമാകും. ഡൽഹിയിൽ പെട്രോൾ പമ്പുകളിൽ മാസ്​കില്ലാത്തവർക്ക്​ ഇന്ധനം നൽകേണ്ടതില്ലെന്ന്​ തീരുമാനം നടപ്പാക്കി.

അതേസമയം, ലോക്​ഡൗൺ കാലത്ത്​ ഇന്ധന വിൽപനയിൽ 90 ശതമാനത്തോളം ഇടിവുണ്ടെന്ന്​ അജയ്​ ബൻസാൽ പറഞ്ഞു. മുൻ മാസങ്ങളി​െല വിൽപനയുടെ പത്തിലൊന്ന്​ മാത്രമാണ്​ ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newscovid 19lockdown
News Summary - No face mask, No fuel at petrol pumps
Next Story