Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലോക്​ഡൗൺ...

ലോക്​ഡൗൺ നീട്ടില്ലെന്ന് കേന്ദ്രം; കോവിഡ്​ സമൂഹവ്യാപനത്തിലേക്ക്​ കടന്നിട്ടില്ല

text_fields
bookmark_border
ലോക്​ഡൗൺ നീട്ടില്ലെന്ന് കേന്ദ്രം; കോവിഡ്​ സമൂഹവ്യാപനത്തിലേക്ക്​ കടന്നിട്ടില്ല
cancel

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്​ മു​ൻ​ക​രു​ത​ലി​​െൻറ ഭാ​ഗ​മാ​യ അ​ട​ച്ചു​പൂ​ട്ട​ലി​ലൂ​ടെ രാ​ജ്യം ഗു​രു​ത​ര സാ​മ്പ​ ത്തി​ക ത​ക​ർ​ച്ച​യി​ലേ​ക്ക്​ കൂ​പ്പു​കു​ത്തു​മെ​ന്ന ഭീ​തി നി​ല​നി​ൽ​ക്കെ, 21 ദി​വ​സ​ത്തെ ലോ​ക്​​ഡൗ​ൺ നീ​ട്ടി​യേ​ക്കു​മെ​ന്ന അ​ഭ്യൂ​ഹം ത​ള്ളി കേ​ന്ദ്ര സ​ർ​ക്കാ​ർ. അ​ത്ത​ര​മൊ​രു ആ​ലോ​ച​ന ഇ​പ്പോ​ൾ ഇ​ല്ലെ​ന്ന്​ കേ​ന്ദ്ര കാ​ബി​ന​റ്റ്​ സെ​ക്ര​ട്ട​റി രാ​ജീ​വ്​ ഗൗ​ബ വ്യ​ക്ത​മാ​ക്കി.

വ​ൻ​ന​ഗ​ര​ങ്ങ​ളി​ൽ​നി​ന്ന്​ തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ൾ സ്വ​ദേ​ശ​ത്തേ​ക്ക്​ പ​ലാ​യ​നം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ്​ സ​ർ​ക്കാ​ർ വി​ശ​ദീ​ക​ര​ണം. 21 ദി​വ​സം ക​ഴി​യു​േ​മ്പാ​ൾ ലോ​ക്​​ഡൗ​ൺ നീ​ട്ടു​മെ​ന്ന്​ പ്ര​ചാ​ര​ണ​മു​ണ്ടെ​ന്നും ഇ​ത്​ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും​ കാ​ബി​ന​റ്റ്​ സെ​ക്ര​ട്ട​റി വ്യ​ക്​​ത​മാ​ക്കി​യെ​ന്ന്​​ പ്ര​സ്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബ്യൂ​റോ ട്വീ​റ്റ് ചെ​യ്​​തു.

അ​ടു​ത്ത​യാ​ഴ്​​ച സാ​ഹ​ച​ര്യം യു​ക്​​തി​സ​ഹ​മാ​യി വി​ല​യി​രു​ത്താ​ൻ ക​ഴി​യു​മെ​ന്നാ​ണ്​ സ​ർ​ക്കാ​ർ ന​ൽ​കു​ന്ന സൂ​ച​ന. അ​ത​നു​സ​രി​ച്ച്​ സ​മ്പ​ർ​ക്ക വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തേ​ണ്ട മേ​ഖ​ല​ക​ൾ തി​രി​ച്ച​റി​യാ​നും ഏ​കോ​പി​ത നീ​ക്ക​ങ്ങ​ൾ​ക്കും സാ​ധി​ക്കും.
വൈ​റ​സി​​െൻറ സ​മൂ​ഹ​വ്യാ​പ​നം രാ​ജ്യ​ത്ത്​ ന​ട​ക്കു​ന്നി​ല്ലെ​ന്നും പ​രി​മി​ത വ്യാ​പ​നം മാ​ത്ര​മേ​യു​ള്ളൂ എ​ന്നും​ ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ ഗ​വേ​ഷ​ണ കൗ​ൺ​സി​ലി​ലെ(​ഐ.​സി.​എം.​ആ​ർ) ലു​വ്​ അ​ഗ​ർ​വാ​ൾ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newslockdown
News Summary - no extension of lock down
Next Story