Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ ചികിത്സയായി...

കോവിഡ്​ ചികിത്സയായി പ്ലാസ്​മ ​െതറപ്പി​ അംഗീകരിച്ചിട്ടില്ലെന്ന്​ കേന്ദ്രസർക്കാർ

text_fields
bookmark_border
കോവിഡ്​ ചികിത്സയായി പ്ലാസ്​മ ​െതറപ്പി​ അംഗീകരിച്ചിട്ടില്ലെന്ന്​ കേന്ദ്രസർക്കാർ
cancel

ന്യൂഡൽഹി: കൊറോണ വൈറസിനുള്ള ചികിത്സാ രീതി എന്ന നിലയിൽ പ്ലാസ്മ തെറപ്പി അംഗീകരിക്കപ്പെട്ടിട്ടില്ലെന്ന്​ കേന്ദ ്രസർക്കാർ. പ്ലാസ്മ തെറപ്പി ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണെന്ന്​ കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിൻറ്​ സെക്രട്ടറ ി ലവ്​ അഗർവാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ദേശീയ തലത്തിൽ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ. സി‌.എം‌.ആർ) ഇതുസംബന്ധിച്ച​ പഠനങ്ങൾ നടത്തിവരികയാണ്​. പ്ലാസ്​മ തൊറപ്പി ഒരു രോഗിക്ക് പോലും ദോഷകരമാകാതിരിക്കണം. ക ോവിഡ്​ ചികിത്സയായി പ്ലാസ്മ തെറപ്പി അംഗീകരിക്കാമെന്ന്​ തെളിയിക്കപ്പെട്ടിട്ടില്ല. ഐ.സി‌.എം‌.ആർ അംഗീകരിക്കുന്നതുവരെ ആരും അത് പ്രയോഗിക്കരുത്. അത് രോഗിക്ക് ദോഷകരവും നിയമവിരുദ്ധവുമാണ്​ - ലവ്​ അഗർവാൾ വിശദീകരിച്ചു.

രോഗം ഭേദമായവരുടെ രക്​തത്തിലെ പ്ലാസ്​മ ഉപയോഗിച്ചുള്ള ചികിത്സയാണ്​ പ്ലാസ്​മ തെറാപ്പി. തെറാപ്പി​െയ കുറിച്ച്​ ആധികാരികമായി മനസിലാക്കുന്നതിനും ഗുണങ്ങൾ തിരിച്ചറിയുന്നതിനുമുള്ള പരീക്ഷണമായാണ് ഐ.സി‌.എം‌.ആർ അത്​ ചെയ്യുന്നത്. ഐ.സി‌.എം‌.ആർ ശാസ്​ത്രീയമായ തെളിവുകളോടെ അംഗീകരിക്കുന്നത്​ വരെ അത്​ ഗവേഷണത്തിനോ പരീക്ഷണ ആവശ്യത്തിനോ മാത്രം ഉപയോഗിക്കണം. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച്​ ശരിയായ രീതിയിൽ പരീക്ഷിച്ചില്ലെങ്കിൽ ​േരാഗിയുടെ ജീവന്​ ഭീഷണിയാകുന്ന സങ്കീർണതകൾക്ക്​ വരെ കാരണമാകാ​െമന്നും അദ്ദേഹം അറിയിച്ചു.

ഡൽഹിയിലെ മാക്​സ്​ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന കോവിഡ്​ രോഗി പ്ലാസ്​മ തെറപ്പിയെ തുടർന്ന്​ സുഖം പ്രാപിച്ചിരുന്നു. ഡൽഹിയിലെ എൽ.എൻ.ജെ.പി ആശുപത്രി, ജി.ബി പാന്ത്​, രാജീവ്​ ഗാന്ധി സൂപ്പർ സ്​പെഷ്യാലിറ്റി, എ.ഐ.ഐ.എം.എസ്​ എന്നിവിടങ്ങളിലെല്ലാം പ്ലാസ്​മ തെറപ്പി പരീക്ഷണാടിസ്​ഥാനത്തിൽ പ്രയോജനപ്പെടുത്തുന്നുണ്ട്​. എന്നാൽ, ഗുരുതരാവസ്​ഥയിലുള്ള രോഗികളിൽ മാത്രമാണ്​ ഇപ്പോൾ ഇത്​ പരീക്ഷിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:treatmentGovernmentindia newsPlasma therapy
News Summary - No Evidence To Support Plasma Therapy As COVID-19 Treatment- Government - India news
Next Story