മുസഫർപൂരിലെ ഷെൽട്ടർ ഹോമിൽ പെൺകുട്ടികൾ കൊല്ലപ്പെട്ടിട്ടില്ലെന്ന് സി.ബി.ഐ
text_fieldsന്യൂഡൽഹി: ബിഹാർ മുസഫർപുരിലെ അഭയകേന്ദ്രത്തിൽ പെൺകുട്ടികൾ കൊല്ലപ്പെട്ടതിന് ത െളിവില്ലെന്ന് സി.ബി.ഐ. ഏറെ വിവാദമായ മുസഫർപുർ കൂട്ടബലാത്സംഗക്കേസിൽ ബുധനാഴ്ച സി. ബി.ഐ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം. കൊല്ലപ്പെട്ടെന്ന് സംശയിച്ച 35 പെൺകുട് ടികളും ജീവനോടെയുണ്ട്.
നേരേത്ത കണ്ടെടുത്ത രണ്ട് അസ്ഥികൂടങ്ങൾ കുട്ടികളുടേതല് ല. മുതിർന്ന സ്ത്രീപുരുഷന്മാരുടേതാണെന്ന് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞു. ലൈം ഗിക പീഡനക്കേസിൽ അന്വേഷണം നടക്കുന്നതിനിടെ അഭയകേന്ദ്രത്തിൽനിന്ന് അസ്ഥികൂടം കണ്ടെത്തിയത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.
ഇത് കുട്ടികളുടേതാകാമെന്നും കേസിലെ മുഖ്യപ്രതിയായ ബ്രജേഷ് ഠാകുർ 11 പെൺകുട്ടികളെ കൊലപ്പെടുത്തിയതായി കരുതുന്നുവെന്നും സി.ബി.ഐ കഴിഞ്ഞവർഷം സുപ്രീംകോടതിയിൽ പറഞ്ഞിരുന്നു. എന്നാൽ, അന്വേഷണം പൂർത്തിയാക്കി സമർപ്പിച്ച കുറ്റപത്രത്തിലാണ് പെൺകുട്ടികൾ കൊല്ലപ്പെട്ടിട്ടില്ലെന്ന് സി.ബി.ഐ പറയുന്നത്. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ െബഞ്ചാണ് കേസ് പരിഗണിച്ചത്. അന്വേഷണ റിപ്പോർട്ട് ഫയലിൽ സ്വീകരിച്ച സുപ്രീംകോടതി അന്വേഷണ സംഘത്തിലെ രണ്ടുപേരെ അപേക്ഷപ്രകാരം ഒഴിവാക്കി.
കൊല്ലപ്പെട്ടെന്ന് കരുതിയവരെയെല്ലാം പിന്നീട് ജീവനോടെ കണ്ടെത്തിയതായി സി.ബി.ഐക്കുവേണ്ടി സുപ്രീംകോടതിയിൽ ഹാജരായ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ പറഞ്ഞു.
മുസഫർപുരിനൊപ്പം ബിഹാറിലെ 17 അഭയകേന്ദ്രങ്ങളെക്കുറിച്ചാണ് അന്വേഷിച്ചത്. ഇതിൽ 13 എണ്ണത്തിൽ കുറ്റപത്രം നൽകി. പ്രാഥമികാന്വേഷണത്തിൽ കഴമ്പില്ലെന്ന് കണ്ടതിനാൽ നാല് കേസുകളിൽ അന്വേഷണം അവസാനിപ്പിച്ചു.
പ്രതികൾക്കെതിരെ വകുപ്പുതല നടപടി എടുക്കാനും അഭയകേന്ദ്രം നടത്തിയ ഏജൻസിയെ കരിമ്പട്ടികയിൽപെടുത്താനും കുറ്റപത്രത്തിൽ നിർദേശിച്ചിട്ടുണ്ട് -അദ്ദേഹം പറഞ്ഞു.
മുസഫർപുരിലെ സർക്കാർ അഭയകേന്ദ്രത്തിലെ പെൺകുട്ടികൾ ക്രൂരമായ ലൈംഗിക പീഡനത്തിനിരയായെന്ന വിവരം രണ്ടുവർഷം മുമ്പാണ് പുറത്തറിഞ്ഞത്.
അഭയകേന്ദ്രത്തിന് സമീപത്തുനിന്ന് അസ്ഥികൂടങ്ങൾ കണ്ടെത്തിയതോടെ പെൺകുട്ടികൾ കൊല്ലപ്പെട്ടതായി സംശയമുയർന്നു. സ്ഥാപന മേധാവി ബ്രജേഷ് ഠാകുർ ഉൾപ്പെടെ 21 പേരാണ് കേസിലെ പ്രതികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
