Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മനീഷ് സിസോദിയക്കെതിരെ കെട്ടിചമച്ച കഥകൾ; തെളിവുകളില്ലെന്ന് രാഘവ് ഛദ്ദ

text_fields
bookmark_border
Raghav Chadha
cancel

ന്യൂഡൽഹി: അറസ്റ്റിലായ ഡൽഹി മുൻ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ കേന്ദ്ര ഏജൻസികളുടെ പക്കൽ തെളിവുകളില്ലെന്ന് എ.എ.പി നേതാവ് രാഘവ് ഛദ്ദ. മനീഷ് സിസോദിയയുടെ കസ്റ്റഡി അഞ്ച് ദിവസത്തേക്ക് നീട്ടിയ ഡൽഹി കോടതിയുടെ വിധിക്ക് പിന്നാലെയാണ് കേന്ദ്ര അന്വേഷണ ഏജൻസികളെ വിമർശിച്ച് രാഘവ് ഛദ്ദ രംഗത്തെത്തിയത്. ബി.ജെ.പിയുടെ രാഷ്ട്രീയ പകപോക്കലിന്‍റെ ഭാഗമായാണ് സിസോദിയ ജ‍യിലിലായതെന്നും അദ്ദേഹം പറഞ്ഞു.

'സിസോദിയക്കെതിരെ കേന്ദ്ര ഏജൻസികളുടെ പക്കൽ ഒരു തെളിവുമില്ല. ആകെയുള്ളത് കെട്ടിചമച്ച കഥകളാണ്'- രാഘവ് ഛദ്ദ പറഞ്ഞു. ഏഴ് ദിവസത്തെ റിമാൻഡിനിടയിൽ 15മണിക്കൂർ മാത്രമേ സിസോദിയയെ ഇ.ഡി ചോദ്യം ചെയ്തിട്ടുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫെബ്രുവരി 26നാണ് ഡൽഹി മദ്യനയകേസുമായി ബന്ധപ്പെട്ട് സിസോദിയയെ സി.ബി.ഐ അറസ്റ്റുചെയ്തത്. നിലവിൽ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് സിസോദിയ. അറസ്റ്റിലായതിന് പിന്നാലെ സിസോദിയ മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - No Evidence Against Manish Sisodia, AAP's Raghav Chadha
Next Story