Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുൾമുനയിൽ ഗാസിപ്പൂർ;...

മുൾമുനയിൽ ഗാസിപ്പൂർ; ഒടുവിൽ പൊലീസും സേനയും പിൻവാങ്ങി, സമരം ശക്തമാക്കാനുറച്ച് കർഷകർ

text_fields
bookmark_border
മുൾമുനയിൽ ഗാസിപ്പൂർ; ഒടുവിൽ പൊലീസും സേനയും പിൻവാങ്ങി, സമരം ശക്തമാക്കാനുറച്ച് കർഷകർ
cancel
camera_alt

വ്യാഴാഴ്​ച രാത്രി 12 ന്​ മാധ്യമ പ്രവർത്തകരെ കാണുന്ന രാകേഷ് ടികായത്ത്

ന്യൂ​ഡ​ൽ​ഹി: റി​പ്പ​ബ്ലി​ക്​ ദി​ന​ത്തി​ലെ അ​ക്ര​മ​ങ്ങ​ളു​ടെ പേ​രി​ൽ ഡ​ൽ​ഹി പൊ​ലീ​സ്​ ക​ർ​ഷ​ക​രു​ടെ സ​മ​ര​കേ​ന്ദ്ര​ങ്ങ​ൾ വ​ള​ഞ്ഞ​തി​നെ തു​ട​ർ​ന്ന്​ ഡ​ൽ​ഹി അ​തി​ർ​ത്തി​ക​ൾ ​ സം​ഘ​ർ​ഷ​ഭ​രി​തം. വ​ൻ പൊ​ലീ​സ്​ സ​ന്നാ​ഹ​ത്തെ വി​ന്യ​സി​ച്ച​തി​നൊ​പ്പം​ വ്യാ​ഴാ​ഴ്​​ച രാ​ത്രി പ​തി​നൊ​ന്നോ​െ​ട സ​മ​ര​സ്​​ഥ​ലം ഒ​ഴി​യ​ണ​മെ​ന്ന്​ ഗാ​സി​പൂ​രി​ൽ നോ​ട്ടീ​സ്​ ന​ൽ​കി. സിം​ഘു​വി​ലും ടി​ക്​​രി​യി​ലും സ​മാ​ന ന​ട​പ​ടി​ക​ൾ​ക്ക്​ തു​ട​ക്ക​മി​ട്ടു.

വ്യാ​ഴാ​ഴ്​​ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ്​ അ​ത്യ​ന്തം നാ​ട​കീ​യ​മാ​യ നീ​ക്ക​ങ്ങ​ൾ​ക്ക്​ കേ​ന്ദ്ര സ​ർ​ക്കാ​റും ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ​യും​ ഹ​രി​യാ​ന​യി​ലെ​യും ബി.​ജെ.​പി സ​ർ​ക്കാ​റു​ക​ളും തു​ട​ക്ക​മി​ട്ട​ത്. റി​പ്പ​ബ്ലി​ക്​ ദി​ന​ത്തി​ലെ അ​ക്ര​മ​ങ്ങ​ൾ​ക്ക്​ നേ​താ​ക്ക​ളെ പി​ടി​കൂ​ടി സ​മ​ര​ക്കാ​രെ ഒ​ഴി​പ്പി​ക്കാ​നാ​ണ്​ ഡ​ൽ​ഹി പൊ​ലീ​സ്​ തീ​രു​മാ​നി​ച്ച​ത്.

ക​ർ​ഷ​ക​രു​ടെ ഭാ​ഗ​ത്ത്​ നി​ന്ന്​ തി​രി​ച്ച​ടി ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ മു​ൻ​ക​രു​ത​ലു​​മെ​ടു​ത്തു. രാ​ത്രി​യാ​യ​തോ​ടെ സ​മ​ര​വേ​ദി പൊ​ലീ​സ്​ വ​ള​ഞ്ഞു. ഗാ​സി​പൂ​രി​ലേ​ക്കും ദേ​ശീ​യ​പാ​ത​യി​ലും സം​സ്​​ഥാ​ന റോ​ഡു​ക​ളി​ലും ഗാ​താ​ഗ​തം നി​രോ​ധി​ച്ചു. ഗാ​സി​പൂ​രി​ൽ നി​രോ​ധ​നാ​ജ്ഞ​യും പ്ര​ഖ്യാ​പി​ച്ചു.

മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ മാ​ത്ര​മാ​ണ്​ പ്ര​ദേ​ശ​ത്ത്​ ക​ട​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്. രാ​ത്രി ഏ​ഴ്​ മ​ണി​ക്ക്​ ഗാ​സി​പൂ​ർ അ​തി​ർ​ത്തി​യി​ൽ ജി​ല്ല പൊ​ലീ​സ് സൂ​പ്ര​ണ്ടി​നൊ​പ്പം എ​ത്തി​യ എ.​ഡി.​എം ​ൈശ​ലേ​ന്ദ്ര സി​ങ്​ സ​മ​ര​ക്കാ​രെ നീ​ക്കം ചെ​യ്യാ​നു​ള്ള ബ​സു​ക​ളും എ​ത്തി​ച്ചു. പൊ​ലീ​സും ദ്രു​ത​ക​ർ​മ​സേ​ന​യും സ​മ​ര​വേ​ദി​ക്ക​ടു​ത്തേ​ക്ക്​ നീ​ങ്ങി​യ​തോ​ടെ ക​ർ​ഷ​ക നേ​താ​ക്ക​ൾ സ​മ​ര​ത്തി​ൽ നി​ന്ന്​ ​ പി​ന്മാ​റി​െ​ല്ല​ന്ന്​ വി​ളി​ച്ചു പ​റ​ഞ്ഞു.

സ​മീ​പ പ്ര​ദേ​ശ​ത്തു​ണ്ടാ​യി​രു​ന്ന ക​ർ​ഷ​ക​രോ​ട്​ സ​മ​ര​​വേ​ദി​യി​ലേ​ക്ക്​ വ​രാ​ൻ ക​ർ​ഷ​ക നേ​താ​വാ​യ രാ​കേ​ഷ്​ ടി​ക്കാ​യ​ത്ത്​ ആ​വ​ശ്യ​പ്പെ​ട്ടു. സ​മ​ര​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും സ​മ​രം പ​രാ​ജ​യ​പ്പെ​ട്ടാ​ൽ ആ​ത്​​മ​ഹ​ത്യ ചെ​യ്യു​മെ​ന്നും ടി​ക്കാ​യ​ത്ത്​ പ്ര​ഖ്യാ​പി​ച്ചു. ക​ർ​ഷ​ക​രെ അ​ടി​ച്ചൊ​തു​ക്കാ​നു​ള്ള പ​ദ്ധ​തി ബി.​ജെ.​പി ന​ട​പ്പാ​ക്കു​ക​യാ​ണെ​ന്നും പൊ​ലീ​സ്​ ബി.​ജെ.​പി എം.​എ​ൽ.​എ​യെ​യും കൂ​ട്ടി വ​ന്ന​ത്​ അ​തി​െൻറ തെ​ളി​വാ​ണെ​ന്നും ടി​ക്കാ​യ​ത്ത്​ പ​റ​ഞ്ഞു.

സു​പ്രീം കോ​ട​തി സ​മ​രം തു​ട​രാ​ൻ ന​ൽ​കി​യ അ​നു​മ​തി ഗാ​സി​യാ​ബാ​ദ്​ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്​ നി​ഷേ​ധി​ക്കാ​നാ​വി​ല്ലെ​ന്ന്​ ടി​ക്കാ​യ​ത്ത്​ വ്യ​ക്​​ത​മാ​ക്കി. ഗാ​സി​യാ​ബാ​ദ്​ ഭ​ര​ണ​കൂ​ടം ന​ൽ​കി​യ അ​ടി​യ​ന്ത​ര നോ​ട്ടീ​സി​നെ​തി​രെ ഗാ​സി​യാ​ബാ​ദി​ലെ സ​മ​ര​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും അ​തു​വ​രെ ന​ട​പ​ടി അ​രു​തെ​ന്നും ടി​ക്കാ​യ​ത്ത്​ എ.​ഡി.​എ​മ്മി​നോ​ട്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Farmers protest
Next Story