Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രീമിയം പെട്രോളിൽ...

പ്രീമിയം പെട്രോളിൽ എഥനോൾ കലർത്തില്ല; ഇ0, ഇ10 ഇന്ധനങ്ങളിലേക്ക് മടക്കമില്ലെന്ന് സുരേഷ് ഗോപി

text_fields
bookmark_border
പ്രീമിയം പെട്രോളിൽ എഥനോൾ കലർത്തില്ല; ഇ0, ഇ10 ഇന്ധനങ്ങളിലേക്ക് മടക്കമില്ലെന്ന് സുരേഷ് ഗോപി
cancel

ന്യൂഡൽഹി: രാജ്യത്ത് വിതരണം ചെയ്യുന്ന പ്രീമിയം ഗ്രേഡ് പെട്രോളുകളിൽ എഥനോൾ മിശ്രിതം ചേർക്കില്ലെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി ലോക്സഭയിൽ രേഖാമൂലം അറിയിച്ചു. പെട്രോളിലെ എഥനോൾ അനുപാതം 20 ശതമാനത്തിൽ കൂടുതൽ വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് നിലവിൽ തീരുമാനമെടുത്തിട്ടില്ലെന്നും ഇ0, ഇ10 ഇന്ധനങ്ങൾ വിപണിയിൽ പുനഃസ്ഥാപിക്കാൻ നിർദ്ദേശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ 'XP100', ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ 'poWer100', ഭാരത് പെട്രോളിയത്തിന്റെ 'Speed100' തുടങ്ങിയ പ്രീമിയം പെട്രോളുകൾ ഈഥനോൾ കലർത്താതെയാണ് വിതരണം ചെയ്യുന്നത്. എൻജിൻ പ്രകടനക്ഷമത കൂട്ടുന്ന പ്രത്യേക അഡിറ്റീവുകൾ അടങ്ങിയ ഇത്തരം ഇന്ധനങ്ങൾ ആകെ പെട്രോൾ വില്പനയുടെ 0.5 ശതമാനം മാത്രമാണ്. 20 ശതമാനം ഈഥനോൾ ചേർത്ത സാധാരണ പെട്രോളിന് ലിറ്ററിന് 102.12 രൂപ നിരക്കുള്ളപ്പോൾ പ്രീമിയം പെട്രോളിന് 160 രൂപയോളമാണ് വില. എഥനോൾ നിരക്ക് 20 ശതമാനത്തിന് മുകളിലേക്ക് ഉയർത്തുന്ന കാര്യത്തിൽ വിദഗ്ദ്ധ ശാസ്ത്രീയ-സാങ്കേതിക പഠനങ്ങൾക്കും വാഹന നിർമ്മാതാക്കളുമായും ഗവേഷണ സ്ഥാപനങ്ങളുമായും നടത്തുന്ന ചർച്ചകൾക്കും ശേഷം മാത്രമേ തീരുമാനമെടുക്കൂവെന്നും കേന്ദ്രം വ്യക്തമാക്കി.

ഇ20 ഇന്ധന ഉപയോഗം മൂലം എൻജിൻ തകരാറുകൾ സംഭവിക്കുന്നതായി വാഹന നിർമ്മാതാക്കളിൽ നിന്നോ ഉപഭോക്തൃ സംഘടനകളിൽ നിന്നോ ഔദ്യോഗിക പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. നിലവിൽ 20 കോടിയിലധികം ഇരുചക്രവാഹനങ്ങളും മൂന്ന് കോടിയിലധികം കാറുകളും തടസ്സങ്ങളില്ലാതെ ഇ20 ഇന്ധനത്തിൽ പ്രവർത്തിക്കുന്നുണ്ട്. E0, E10 ഇന്ധനങ്ങൾക്കായി രാജ്യത്തുടനീളം സമാന്തര വിതരണ ശൃംഖല നിലനിർത്തുന്നത് ഗതാഗത, സംഭരണ ചെലവുകൾ വർദ്ധിപ്പിക്കുമെന്നതിനാൽ പഴയ ഇന്ധന മാനദണ്ഡങ്ങളിലേക്ക് മടങ്ങുന്നത് പ്രായോഗികമല്ലെന്നാണ് സർക്കാരിന്റെ വിശദീകരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Suresh GopifuelE20 Petrol
News Summary - NO ETHANOL IN PREMIUM PETROL
Next Story