വനിത ദിനത്തിൽ ചരിത്ര സ്മാരകങ്ങളിൽ വനിതകൾക്ക് സൗജന്യ പ്രവേശനം
text_fieldsന്യൂഡൽഹി: വനിത ദിനത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ ചരിത്ര സ്മാരകങ്ങളിലും വനിതകൾക്ക് സൗജന്യ പ്രവേശനം നൽകും. ഇന്ത്യൻ പുരാവസ്തു വകുപ്പിൻെറ കീഴിലുള്ള സ്മാരകങ്ങളിൽ അന്താരാഷ്ട്ര വനിത ദിനമായ മാർച്ച് എട്ടിന് (ഞായറാഴ്ച) വനിതകൾക്ക് സൗജന്യ പ്രവേശനം നൽകുമെന്ന് സാംസ്കാരിക മന്ത്രാലയം ഉത്തരവിറക്കി.
വനിത ദിനത്തിൽ തെൻറ സമൂഹമാധ്യമ അക്കൗണ്ടുകൾ സ്ത്രീകളായിരിക്കും കൈകാര്യം ചെയ്യുകയെന്ന പ്രധാന മന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സാംസ്കാരിക മന്ത്രാലയത്തിൻെറ പ്രഖ്യാപനം.
വനിതദിനം ആേഘാഷിക്കുന്നതിന് മുമ്പുതന്നെ ഇന്ത്യയിൽ സ്ത്രീകളെ ആരാധിച്ചിരുന്നു. ആദ്യ കാലങ്ങളിൽ വനിതകളെ ദൈവീക സങ്കൽപ്പങ്ങളായാണ് കണക്കാക്കിയിരുന്നത്. സാംസ്കാരിക വകുപ്പിൻെറ തീരുമാനം മികച്ച തുടക്കമായിരിക്കുമെന്നും മന്ത്രി പ്രഹ്ളാദ് പട്ടേൽ പറഞ്ഞു. നേരത്തേ കേന്ദ്രത്തിന് കീഴിലുള്ള എല്ലാ ചരിത്ര സ്മാരകങ്ങളിലും അമ്മമാർക്ക് മുലയൂട്ടലിനായി മുറി സൗകര്യമൊരുക്കുമെന്ന് കേന്ദ്രമന്ത്രി പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
