ന്യൂഡൽഹി: എളുപ്പവഴികളിലൂടെ വിജയം നേടാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിജയത്തിലേക്ക് എലവേറ്ററി ല്ല, പടികൾ കയറുക തന്നെ ചെയ്യണം- മോദി പറഞ്ഞു. ശാരീരികസ്വാസ്ഥ്യം നിലനിറത്തുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ’ഫിറ്റ് ഇന്ത്യ മൂവ്മെൻറ്’ എന്ന പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദൃഢതയുള്ള ശരീരമാണെങ്കിൽ മനസും സ്വസ്ഥമായിരിക്കും. ബോർഡ്റൂമിലാണെങ്കിലും ബോളിവുഡിലാണെങ്കിലും ശാരീരക ക്ഷമത അത്യാവശ്യമാണ്. സ്വച്ഛ ഭാരത് പ്രാചരണം ഏറ്റെടുത്തതുപോലെ ഫിറ്റ് ഇന്ത്യ മൂവ്മെൻറും ജനങ്ങൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ശാരീരിക ക്ഷമതയോടെ ഇരിക്കുക എന്നതായിരിക്കണം നിങ്ങളുടെ ജീവിത മന്ത്രമെന്നും പ്രധാനമന്ത്രി പറഞ്ഞു.