കാര്യക്ഷമതയില്ല; 225 ഉദ്യോഗസ്ഥർക്കെതിരെ നടപടി
text_fieldsന്യൂഡൽഹി: കൃത്യനിർവഹണത്തിൽ കാര്യക്ഷമതയില്ലാത്തതിന് 225 ഉദ്യോഗസ്ഥർക്കെതിരെ കേന്ദ്ര സർക്കാർ ശിക്ഷ നടപടി സ്വീകരിച്ചു. ഗ്രൂപ് എയിൽ 25,082ഉം ഗ്രൂപ് ബിയിൽ 54,873ഉം ഉദ്യോഗസ്ഥരുടെ പ്രവർത്തനം കഴിഞ്ഞ മേയ് വരെ അവലോകനം ചെയ്തതായും പേഴ്സനൽ വകുപ്പ് സഹമന്ത്രി ജിതേന്ദ്ര സിങ് ലോക്സഭയിൽ രേഖാമൂലം മറുപടി നൽകി. ജോലിയിൽ കാര്യക്ഷമതയില്ലാത്തതിന് ഗ്രൂപ് ‘എ’യിലെ 93ഉം ‘ബി’യിലെ 132 ഉദ്യോഗസ്ഥരാണ് ശിക്ഷനടപടിക്ക് വിധേയരായത്.
80 െഎ.എ.എസ് ഉദ്യോഗസ്ഥർക്ക് ഇതിനകം വിജിലൻസ് ക്ലിയറൻസ് നിഷേധിച്ചതായി മറ്റൊരു ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. സ്ഥാവരസ്വത്ത് വിവരം സംബന്ധിച്ച് റിേട്ടൺ ഫയൽ ചെയ്യാത്തതിനാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
