Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആര്യനിൽ നിന്ന് ലഹരിമരുന്ന് കണ്ടെടുത്തിട്ടില്ലെന്ന് എൻ.സി.ബി; പിടികൂടിയത് മറ്റ് പ്രതികളിൽ നിന്ന്

text_fields
bookmark_border
aryan khan
cancel

മുംബൈ: ആര്യൻ ഖാനിൽ നിന്ന് ലഹരിമരുന്ന് പിടികൂടിയിട്ടില്ലെന്ന് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ കോടതിയിൽ. ആര്യന്‍റെ സുഹൃത്തുക്കളായ അർബാസ് സേത് മർച്ചന്‍റിൽ നിന്ന് ആറ് ഗ്രാം ചരസും മുൺമുൺ ധമേച്ചയിൽ നിന്ന് അഞ്ച് ഗ്രാം ചരസുമാണ് പിടികൂടിയതെന്നും എൻ.സി.ബി കോടതിയിൽ പറഞ്ഞു. എന്നാൽ, ആര്യന്‍റെ ഫോണിൽ നിന്ന് ലഭിച്ച തെളിവുകൾ അന്താരാഷ്ട്ര ലഹരിറാക്കറ്റുമായി ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്നതാണെന്നും അതിനാൽ കസ്റ്റഡിയിൽ വേണമെന്നുമാണ് എൻ.സി.ബി ആവശ്യപ്പെട്ടത്.

പിക്ചർ ചാറ്റുകളായാണ് ലഹരി വ്യാപാരം സംബന്ധിച്ച വിവരങ്ങളുള്ളതെന്നും വതോതിൽ മയക്കുമരുന്ന് വിതരണത്തിന് സംഭരിച്ചതായും എൻ.സി.ബി പറയുന്നു. റെയ്ഡിനെ തുടർന്ന് വിതരണക്കാരനിൽ നിന്ന് മയക്കുമരുന്ന് പിടികൂടിയെന്നും എൻ.സി.ബി വ്യക്തമാക്കി. പ്രതികളെ ഒക്ടോബർ 11 വരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടെങ്കിലും ഏഴ് വരെയാണ് കോടതി കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. ആര്യനെ കൂടാതെ സുഹൃത്തുക്കളായ അര്‍ബാസ് മര്‍ച്ചന്‍റ്, മുണ്‍ മുണ്‍ ധമേച്ച എന്നീ പ്രതികളെയും കസ്റ്റഡിയിൽ വിട്ടു.

മുംബൈയിൽ ആഡംബര കപ്പലിലെ മയക്കുമരുന്ന്​ പാർട്ടിയുമായി ബന്ധപ്പെട്ടാണ് ആര്യൻ ഖാനെയും സുഹൃത്തുക്കളെയും നാർക്കോട്ടിക്​ കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തത്. മുംബൈ തീരത്ത് കോ‍ർഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിലാണ് ഞായറാഴ്ച ലഹരിപ്പാര്‍ട്ടി നടത്തിയത്. പാര്‍ട്ടിയില്‍​ നിരോധിത ലഹരി ഉൽപന്നങ്ങൾ ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു എൻ.സി.ബിയുടെ പരിശോധന.

ആര്യന്‍റെ സുഹൃത്തുക്കളെ കൂടാതെ മറ്റ് അഞ്ച് പ്രതികളിൽ നിന്ന് കൊക്കെയ്നും എം.ഡി.എം.എ‍യും പിടിച്ചെടുത്തിരുന്നു. അതേസമയം, ഇവരുമായി ആര്യന് ബന്ധമില്ലെന്നും പ്രത്യേക ക്ഷണിതാവായാണ് ആര്യൻ കപ്പലിലെത്തിയതെന്നും അഭിഭാഷകൻ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - no drugs seized from Aryan Khan
Next Story