ന്യൂഡൽഹി: അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിനോടുള്ള ബഹുമാനാർഥം രാഷ്ട്രപതി രാംനാഥ് കോവിന്ദ് നൽകുന്ന അത്താഴവിരുന്നിൽ പങ്കെടുക്കില്ല െന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്.
ട്രംപിെൻറ സന്ദർശനത്തോടനുബന്ധിച്ച പരിപാടികളിൽനിന്ന് പ്രതിപക്ഷത്തെ മാറ്റിനിർത്തുകയും രാഷ്ട്രപതിയുടെ അത്താഴവിരുന്നിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ക്ഷണിക്കാതിരിക്കുകയും ചെയ്തതിനെത്തുടർന്ന് വിരുന്ന് ബഹിഷ്കരിക്കുമെന്ന് ലോക്സഭയിലെ കോൺഗ്രസ് സഭ നേതാവ് അധിർ രഞ്ജൻ ചൗധരി പറഞ്ഞതിനു പിറകെയാണ് മൻമോഹൻ വിട്ടുനിൽക്കാൻ തീരുമാനിച്ചത്.
നേരേത്ത ക്ഷണം സ്വീകരിച്ച മൻമോഹൻ സിങ് ചടങ്ങിനെത്തില്ലെന്ന് തിങ്കളാഴ്ച രാഷ്ട്രപതിയുടെ ഓഫിസിനെ അറിയിച്ചിട്ടുണ്ട്.