Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസിദ്ധരാമയ്യയുമായി...

സിദ്ധരാമയ്യയുമായി ഭിന്നതയില്ല; യോജിച്ച് പ്രവർത്തിക്കും, പല തവണ പാർട്ടിക്കായി ത്യാഗം ചെയ്തു -ശിവകുമാർ

text_fields
bookmark_border
DK Shivakumar, Siddaramaiah
cancel

ബംഗളൂരു: സിദ്ധരാമയ്യക്കും തനിക്കുമിടെ ഭിന്നതയുണ്ടെന്നാണ് ചിലർ കരുതുന്നതെന്നും അത് ശരിയല്ലെന്നും കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാർ. പലതവണ പാർട്ടിക്കായി സ്ഥാന ത്യാഗം ചെയ്തിട്ടുണ്ട്. സിദ്ധരാമയ്യയെ സഹായിച്ചും പിന്തുണച്ചും രംഗത്തുണ്ടായിരുന്നു. അദ്ദേഹവുമായി നല്ല സഹകരണത്തിലാണ്-ശിവകുമാർ പറഞ്ഞു.

കർണാടകയിൽ കോൺഗ്രസിന്റെ ഉജ്വല വിജയത്തിന് പിന്നാലെ, തങ്ങളുടെ നേതാവിനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് ഇരുനേതാക്കളുടെയും അണികൾ പോസ്റ്റർ സ്ഥാപിച്ചിരുന്നു. തുടർന്നാണു ശിവകുമാർ രംഗത്തെത്തിയത്.

അതിനിടെ മുഖ്യമന്ത്രിയെ തീരുമാനിക്കും ഇരുനേതാക്കളെയും പരിഗണിക്കുമെന്നാണ് മുതിർന്ന കോൺഗ്രസ് നേതാക്കൾ പറയുന്നത്. കോൺഗ്രസ് എം.എൽ.എമാരുടെ യോഗം ബംഗളൂരുവിൽ ഉടൻ ചേരുന്നുണ്ട്. എം.എൽ.എമാരുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് ഹൈക്കമാന്റ് മുഖ്യമന്ത്രിയുടെ കാര്യത്തിൽ തീരുമാനം പ്രഖ്യാപിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:siddaramaiahDK Shivakumarkarnataka assembly elections 2023
News Summary - No differences with Siddaramaiah; Will work harmoniously -DK Shivakumar
Next Story