Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Supreme Court
cancel
Homechevron_rightNewschevron_rightIndiachevron_rightസ്​കൂൾ തുറക്കാൻ...

സ്​കൂൾ തുറക്കാൻ പറയില്ല, തീരുമാനം സംസ്​ഥാന സർക്കാറുകൾക്ക്​ വിടുന്നു -സുപ്രീംകോടതി

text_fields
bookmark_border

ന്യൂഡൽഹി: സ്​കൂൾ തുറക്കണമെന്ന്​ പറയാൻ തങ്ങൾക്കാവില്ലെന്നും തീരുമാനം സംസ്​ഥാന സർക്കാറുകളാണ്​ എടുക്കേണ്ടതെന്നും​​ സുപ്രീംകോടതി. സ്​കൂളുകൾ തുറക്കുന്ന കാര്യത്തിൽ എത്രയും പെ​െട്ടന്ന്​ തീരുമാനമെടുക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക്​ നിർദേശം നൽകണമെന്ന ആവശ്യം തള്ളിയാണ്​ ജസ്​റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്​, ബി.വി. നാഗരത്​ന എന്നിവരടങ്ങുന്ന ബെഞ്ച്​ നിലപാട്​ വ്യക്തമാക്കിയത്​.

ജനാധിപത്യ രീതിയിൽ സ്​കൂളുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനം സംസ്​ഥാന സർക്കാറുകൾക്ക്​ വിടുകയാണ്​. ഭരണഘടന എന്തു പറയുന്നുവെന്ന്​ ജസ്​റ്റിസ്​ ചന്ദ്രചൂഡ്​ അഭിഭാഷകനെ ഉണർത്തി. ഭരണഘടനയുടെ 21എ അനുച്ഛേദ ഭേദഗതി വന്നശേഷം ആറിനും 14നും ഇടയിൽ പ്രായമുള്ള എല്ലാ വിദ്യാർഥികൾക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകേണ്ടത്​ ഭരണകൂടത്തി​െൻറ ബാധ്യതയാണ്​.

അത്​ എങ്ങനെയാണെന്ന്​ ഭരണകൂടം തീരുമാനിക്കും. സർക്കാറാണ്​ ആത്യന്തികമായി ഇതിന്​ ഉത്തരം പറയേണ്ടത്​. സ്​കൂളിലേക്ക്​ ക്രമേണ കുട്ടികളെ വിടേണ്ടതുണ്ട്​ എന്ന കാര്യത്തിലും സർക്കാറിന്​ ധാരണയുണ്ട്​. ഉണ്ടാകാനിടയുള്ള അപകടം വിസ്​മരിച്ച്​ നിങ്ങൾ കുട്ടികളെ സ്​കൂളിലേക്ക്​ അയക്കണം എന്ന്​ കോടതിവിധിയിലൂടെ സുപ്രീംകോടതിക്ക്​​ അടിച്ചേൽപ്പിക്കാനാവില്ല.

ഭരണഘടനാപരമായ പരിഹാരങ്ങൾ തേടുന്നതിൽ വ്യാപൃതനാകുന്നതിന്​​ പകരം പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരജിക്കാരനായ വിദ്യാർഥിയോട്​ പറയാൻ കുട്ടിയുടെ അഭിഭാഷകനോട്​ സുപ്രീംകോടതി ആവശ്യപ്പെട്ടു. ഹരജിക്കാരനായ വിദ്യാർഥിക്ക്​ ത​െൻറ ആവലാതി വേണമെങ്കിൽ സംസ്​ഥാന സർക്കാറിനു​ മുന്നിൽ ​ബോധിപ്പിക്കാമെന്ന്​ ബെഞ്ച്​ ചൂണ്ടിക്കാട്ടി.

ഇൗ ഹരജി തെറ്റായ സ്​ഥലത്താണ്​ വന്നിരിക്കുന്നത്. ഇ​െതാരു പബ്ലിസിറ്റി ഗിമ്മിക്​​ ആണെന്ന്​ താൻ പറയുന്നില്ലെന്ന്​ ജസ്​റ്റിസ്​ ചന്ദ്രചൂഡ്​ പറഞ്ഞു. ഇത്തരം വിഷയങ്ങളിലൊന്നും വിദ്യാർഥികൾ ഇടപെടേണ്ട കാര്യമില്ല. കേരളത്തിലെ സ്​ഥിതിഗതികൾ നോക്കൂ. മഹാരാഷ്​ട്രയിലെയും ഡൽഹിയിലെയും സ്​ഥിതിയാണോ പഞ്ചാബിലും പശ്ചിമ ബംഗാളില​ും? ^ജസ്​റ്റിസ്​ ചന്ദ്രചൂഡ്​ ചോദിച്ചു.

വീട്ടിലുള്ള വിദ്യാർഥികളെ ശാരീരികമായും മാനസികമായും എങ്ങനെ ബാധിച്ചിട്ടുണ്ട്​ എന്നതിനൊപ്പം സ്​കൂളിൽ അവർ തമ്മിൽ ഇടകലർന്നാലുണ്ടാകുന്ന അപകടമെന്തായിരിക്കുമെന്നും നോക്കണം. കുട്ടികൾക്ക്​ സ്​കൂളിൽ പോകണമെന്ന്​ ആവശ്യപ്പെട്ടാണ്​ ഹരജിക്കാരനായ വിദ്യാർഥി വന്നന്നത്​​. കുട്ടികൾ സ്​കൂളിൽ പോകേണ്ടതുതന്നെ. എന്നാൽ, കുട്ടികൾക്ക്​ വാക്​സിൻ നൽകേണ്ടതുമായി ബന്ധപ്പെട്ട സാമൂഹിക നയത്തി​െൻറ പ്രശ്​നവും ഇതിലടങ്ങിയിട്ടുണ്ട്​ എന്നും സുപ്രീംകോടതി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:supreme court
News Summary - No decision to reopen school, decision left to state governments: Supreme Court
Next Story