Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ 19: എ.സി...

കോവിഡ്​ 19: എ.സി കോച്ചുകളിൽ കർട്ടനും ബ്ലാങ്കറ്റും ഒഴിവാക്കുന്നു

text_fields
bookmark_border
train
cancel

മുംബൈ: കോവിഡ്​ 19 വൈറസ്​ ബാധ പടരുന്ന സാഹചര്യത്തിൽ ട്രെയിനുകളിലെ എ.സി കോച്ചുകളിൽ കർട്ടനും ബ്ലാങ്കറ്റും ഒഴിവാ ക്കുന്നു. സ​െൻററൽ-വെസ്​റ്റേൺ റെയിൽവേയുടേതാണ്​ തീരുമാനം. എല്ലാ ദിവസം ഇത്​ കഴുകി ഉപയോഗിക്കാൻ കഴിയാത്തതിനാലാണ് ​ ഒഴിവാക്കുന്നത്​.

അതേസമയം, ബെഡ്​ ഷീറ്റ്​, ടവലുകൾ, തലയിണ കവറുകൾ എന്നിവ ദിവസവും കഴുകി ഉപയോഗിക്കുമെന്നും റെയിൽവേ അറിയിച്ചു. നിലവിൽ കർട്ടനുകളും ബ്ലാങ്കറ്റുകളും ദിവസം കഴുകി ഉപയോഗിക്കാനുള്ള സൗകര്യം റെയിൽവേയിലില്ല. ഇതിനാൽ ഇവ പെ​ട്ടെന്ന്​ പിൻവലിക്കാൻ തീരുമാനിക്കുകയാണ്​. യാത്രക്കാർക്ക്​ ആവശ്യ​െമങ്കിൽ ബ്ലാങ്കറ്റുകൾ കൊണ്ടു വരാം. അധിക ബെഡ്​ഷീറ്റുകൾ ആവശ്യമുള്ളവർക്ക്​ അത്​ നൽകുമെന്ന്​ റെയിൽവേ വക്​താവ്​ അറിയിച്ചു. തേജസ്​ എക്​സ്​പ്രസിലും അടുത്ത നാല്​ ദിവസത്തേക്ക്​ കർട്ടനുകളുണ്ടാവില്ലെന്നും അദ്ദേഹം വ്യക്​തമാക്കി.

ട്രെയിനിലെ ഗ്രാബ്​ ഹാൻഡിൽസ്​, ഡോർ ഹാൻഡിൽസ്​, ഡോർ ലാച്ചസ്​, എൻട്രി ഡോർ ഹാൻഡിൽ, സീറ്റ്​ ഗാർഡ്​, സ്​നാക്​ ട്രേ, വിൻഡോ ഗ്ലാസ്​, വിൻഡോ ഗ്രിൽ, ബോട്ടിൽ ഹോൾഡർ, അപ്പർ ബെർത്ത്​ ക്ലൈംബിങ്​ സ്​​റ്റെയർ, ഇലക്​ട്രിക്​ സ്വിച്ച്​, ചാർജ്​ പോയിൻറ്​ എന്നിവയെല്ലാം അണുവിമുക്​തമാക്കുമെന്നും റെയിൽവേ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newscorona virus
News Summary - No Curtains, Blankets in AC Coaches of Central & Western Railway Amid Coronavirus Outbreak-india news
Next Story