15 സംസ്ഥാനങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മരണം റിപ്പോർട്ട് ചെയ്തില്ലെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: 15 സംസ്ഥാനങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്രസർക്കാർ. കഴിഞ്ഞ കുറേ ആഴ്ചകളായി കോവിഡ് രോഗികളുടെ എണ്ണത്തിൽ ക്രമാനുഗതമായ കുറവ് രേഖപ്പെടുത്തുന്നുണ്ടെന്നും കേന്ദ്രസർക്കാർ അറിയിച്ചു. കോവിഡ് മരണനിരക്കിൽ 55 ശതമാനം കുറവാണ് കഴിഞ്ഞ കുറേ ആഴ്ചകളായി രേഖപ്പെടുത്തുന്നത്.
അരുണാചൽ പ്രദേശ്, അൻഡമാൻ നിക്കോബാർ, ത്രിപുര, ദാദർ നഗർ ഹവേലി, നാഗാലാൻഡ്, മിസോറാം, ലക്ഷദ്വീപ് തുടങ്ങിയ സ്ഥലങ്ങളിൽ കഴിഞ്ഞ ഒരാഴ്ചയായി കോവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് നീതി ആയോഗ് അംഗം വി.കെ പോൾ പറഞ്ഞു.കോവിഡ് രോഗികളുടെ എണ്ണം കുറയുന്നത് ശുഭസൂചകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മുൻകരുതലുകൾ തുടരണമെന്നും രാജ്യത്തെ 70 ശതമാനം ജനങ്ങൾക്കും ഇപ്പോഴും രോഗം പിടിപ്പെടാൻ സാധ്യതകൾ നിൽക്കുന്നുണ്ടെന്നും വി.കെ പോൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

