അന്താരാഷ്ട്ര വിമാന സർവിസിൽ തീരുമാനമായില്ല; ആഭ്യന്തര സർവിസുകളുടെ എണ്ണം കൂട്ടും
text_fieldsന്യൂഡൽഹി: 33 ശതമാനം ആഭ്യന്തര വിമാന സർവിസുകളെങ്കിലും നടത്താനാണ് സർക്കാർ ഇപ്പോൾ ലക്ഷ്യമിടുന്നതെന്ന് വ്യോമയാനമന്ത്രി ഹർദീപ് സിങ് പുരി. അന്താരാഷ്ട്ര വിമാന സർവിസുകൾ പുനഃരാരംഭിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചർച്ചകൾ നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര സർവിസുകൾ തുടങ്ങുന്നതിന് ഇന്ത്യയുടെ അനുമതി മാത്രം മതിയാവില്ല. വിവിധ രാജ്യങ്ങൾ സമ്മതിച്ചാൽ മാത്രമേ സർവിസ് തുടങ്ങാനാവു. കോവിഡിൻെറ സ്ഥിതി പരിഗണിച്ച് മാത്രമേ രാജ്യങ്ങൾ വിമാന സർവിസുകൾക്ക് അനുമതി നൽകു. ഓരോ രാജ്യത്തിലും വ്യത്യസ്ത രീതിയിലാണ് കോവിഡിൻെറ വ്യാപനമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വിദേശ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്നവരെ നാട്ടിലെത്തിക്കുന്നതിനാണ് എയർ ഇന്ത്യ ഇപ്പോൾ പ്രാധാാന്യം നൽകുന്നതെന്ന് സി.എം.ഡി പ്രദീപ് സിങ് ഖരോള പറഞ്ഞു. വന്ദേ ഭാരത് ദൗത്യത്തിൻെറ നാലാംഘട്ടത്തിൽ 600 വിമാനങ്ങൾ സർവിസ് നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
