രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ട കേസിന് അനുമതി നൽകാനാവില്ലെന്ന് അറ്റോർണി ജനറൽ
text_fieldsന്യൂഡൽഹി: കോൺഗ്രസ് എം.പി രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ട കേസിന് അനുമതി നൽകാനാവില്ലെന്ന് അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ. രാഹുലിന്‍റെ പ്രസ്താവനകൾ നീതിന്യായ വ്യവസ്ഥയുടെ അന്തസ് കുറക്കാൻ മാത്രം വ്യക്തതയുള്ളതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വേണുഗോപാലിന്‍റെ നടപടി. അടുത്തിടെ നടന്ന അഭിമുഖത്തിൽ നീതിന്യായ വ്യവസ്ഥയെ രാഹുൽ ഗാന്ധി അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകൻ വിനീത് ജിൻഡാലാണ് അറ്റോർണി ജനറലിനെ സമീപിച്ചത്.
രാജ്യത്തെ നീതിന്യായ വ്യവസ്ഥ അഭിപ്രായപ്രകടനങ്ങൾക്ക് 100 ശതമാനം സ്വാതന്ത്ര്യം നൽകുന്നുണ്ട്. സ്വന്തം ആളുകളെ തിരുകി കയറ്റി ഇത്തരം സ്ഥാപനങ്ങൾ ബി.ജെ.പി തകർക്കുകയാണെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസ്താവന. ഇതിനെതിരെയാണ് വിനീത് ജിൻഡാൽ മാനനഷ്ട കേസ് നൽകാനൊരുങ്ങിയത്.
നീതിന്യായ വ്യവസ്ഥയെ അപമാനിക്കുന്നതാണ് രാഹുലിന്‍റെ പ്രസ്താവനയെന്ന് പറയാനാവില്ല. പൊതുവായിട്ടുള്ള അഭിപ്രായപ്രകടനമാണ് രാഹുൽ നടത്തിയത്. സുപ്രീംകോടതിരെയോ ജഡ്ജിമാരെയോ രാഹുൽ ഗാന്ധി പരാമർശിക്കുന്നില്ലെന്നും വേണുഗോപാൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

