സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയം: ചർച്ച മാർച്ചിൽ
text_fieldsതവാങ്: ലോക്സഭ സ്പീക്കർ ഓം ബിർളക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്മേലുള്ള ചർച്ചയും വോട്ടെടുപ്പും മാർച്ച് ഒമ്പതിന് നടക്കുമെന്ന് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു. ഇടവേളക്കുശേഷം മാർച്ച് ഒമ്പതുമുതൽ ഏപ്രിൽ രണ്ടുവരെ സഭ വീണ്ടും സമ്മേളിക്കും.
പ്രതിപക്ഷം സഭാ നടപടികൾ തടസ്സപ്പെടുത്തിയാൽ ഞങ്ങൾക്ക് ഗില്ലറ്റിൻ (ചർച്ചയോ നടപടികളോ ഇല്ലാതെ ബില്ലുകളും മറ്റും പാസ്സാക്കുക) ചെയ്യേണ്ടിവരും. അത് അവർക്ക് വലിയ നഷ്ടമായിരിക്കുമെന്നും കിരൺ റിജിജു പറഞ്ഞു.
സുപ്രധാന ബില്ലുകളും നിയമ നിർമാണങ്ങളും പാസ്സാക്കും. പാർലമെന്റ് സമ്മേളനത്തിന്റെ അദ്യ സെഷനിലെപ്പോലെ പ്രതിപക്ഷം രണ്ടാം സെഷനിലും പ്രതിഷേധം തുടർന്നാൽ അത് ആത്യന്തികമായി അവർക്ക് ദോഷകരമായിരിക്കുമെന്നും കിരൺ റിജിജു മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

