Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൗരത്വ പട്ടിക:...

പൗരത്വ പട്ടിക: ബല​പ്രയോഗം ഉണ്ടാവില്ലെന്ന്​ രാജ്​നാഥ്​ സിങ്​

text_fields
bookmark_border
പൗരത്വ പട്ടിക: ബല​പ്രയോഗം ഉണ്ടാവില്ലെന്ന്​ രാജ്​നാഥ്​ സിങ്​
cancel

ന്യൂഡൽഹി: അസം പൗരത്വ പട്ടിക വിവാദത്തിൽ സർക്കാർ നടപടിയെ ന്യായീകരിച്ച് ആഭ്യന്തരമന്ത്രി​ രാജ്​നാഥ്​ സിങ്​. രാജ്യസഭയിലാണ്​​ രാജ്​നാഥ്​ സിങ്​ സർക്കാറിനെ പ്രതിരോധിച്ച്​ രംഗത്തെത്തിയത്​. പൗരത്വ പ്രശ്​നത്തിൽ ആർക്കെതിരെയും ബലപ്രയോഗം ഉണ്ടാവില്ലെന്ന്​ അദ്ദേഹം പറഞ്ഞു. മനപ്പൂർവം ഭയത്തി​േൻറതായ അന്തരീക്ഷം സൃഷ്​ടിക്കുന്നത്​ പ്രതിഷേധാർഹമാണെന്നും രാജ്​നാഥ്​ വ്യക്​തമാക്കി.

സുപ്രീംകോടതിയുടെ മേൽനോട്ടത്തിലാണ്​ അസമിൽ പൗരത്വ പട്ടിക തയാറാക്കിയത്​. ഇപ്പോഴുള്ള കരട്​ പട്ടിക അന്തിമമല്ല. പട്ടിക സംബന്ധിച്ച്​ ആർക്കും അപ്പീൽ സമർപ്പിക്കാവുന്നതാണ്​. പുർണമായും സുതാര്യമായ രീതിയിലാണ്​ പൗരത്വ പട്ടിക തയാറാക്കിയതെന്നും രാജ്​നാഥ്​ സിങ്​ പറഞ്ഞു.

പൗരത്വ പട്ടിക തയാറാക്കുന്നതിനുള്ള നടപടികൾ തുടങ്ങിയത്​ രാജീവ്​ ഗാന്ധി പ്രധാനമന്ത്രിയായിരിക്കു​േമ്പാഴാണ്​. 2005ൽ മൻമോഹൻ സിങ്ങി​​​െൻറ ഭരണകാലത്ത്​ ഇതിനുള്ള തുടർനടപടികൾ സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajnath singmalayalam newsAssam register
News Summary - no coercive action will be taken against anyone rajnath sing in assam registar-India news
Next Story