Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൊണ്ണതടിയൻമാരായ...

പൊണ്ണതടിയൻമാരായ ഉദ്യോഗസ്ഥർക്ക്​ മദ്യമില്ലെന്ന്​ കോസ്​റ്റ്​ഗാർഡ്​

text_fields
bookmark_border
cost-guard-23
cancel

ന്യൂഡൽഹി: പൊണ്ണതടിൻമാരായ ഉദ്യോഗസ്ഥർക്ക്​ ഇനി മദ്യം നൽകില്ലെന്ന്​ അറിയിച്ച്​ കോസ്​റ്റ്​ഗാർഡ്​. ഇന്ത്യൻ കോസ്​റ്റ്​ഗാർഡ്​ നോർത്ത്​വെസ്​റ്റ്​ മേഖല തലവൻ രാകേഷ്​ പാലാണ്​ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്​. സബ്​സിഡി നിരക്കിൽ മദ്യം നൽകില്ലെന്നാണ്​ കോസ്​റ്റ്​ഗാർഡ്​ ഉത്തരവിൽ പറയുന്നത്​.

എല്ലാ റാങ്കിലുള്ള ഉദ്യോഗസ്ഥർക്കും ഉത്തരവ്​ ബാധകമാണ്​. മെഡിക്കൽ ബോർഡ്​ ഭാരം കുറക്കാൻ ആവശ്യപ്പെട്ട ആർക്കും ഇനി സബ്​സിഡി നിരക്കിൽ മദ്യം നൽകില്ലെന്ന്​ കോസ്​റ്റ്​ഗാർഡ്​ വ്യക്​തമാക്കി. അമിത മദ്യ ഉപയോഗമാണ്​ ജീവനക്കാരിലെ പൊണ്ണതടിക്ക്​ കാരണമെന്ന്​ വ്യക്​തമായതി​െന തുടർന്നാണ്​ കോസ്​റ്റ്​ഗാർഡി​​െൻറ നടപടി.

ഭാരം കുറച്ച്​ തിരിച്ചെത്തുന്നവർക്ക്​ സബ്​സിഡി നിരക്കിൽ മദ്യം നൽകുമെന്നും​ കോസ്​റ്റ്​ഗാർഡ്​ രാകേഷ്​ പാൽ അറിയിച്ചു. ഭാരക്കൂടുതൽ മുലം പല ഉദ്യേഗസ്ഥർക്കും ശരിയായ രീതിയിൽ ജോലി ചെയ്യാൻ കഴിയാതിരുന്നതോടെയാണ്​ കടുത്ത നടപടികളിലേക്ക്​ കോസ്​റ്റ്​ഗാർഡ്​ നീങ്ങിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:liqour policymalayalam newsCostgurad
News Summary - No Cheap Liquor For Overweight Coast Guard Personnel-India news
Next Story