Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദ്വിഭാഷാ നയത്തിൽ...

ദ്വിഭാഷാ നയത്തിൽ മാറ്റമില്ല; തമിഴ്‌നാടിന്‍റെ മുൻ നിലപാടുകളിൽ ഉറച്ചുനിൽക്കുമെന്ന് വിജയ്

text_fields
bookmark_border
ദ്വിഭാഷാ നയത്തിൽ മാറ്റമില്ല; തമിഴ്‌നാടിന്‍റെ മുൻ നിലപാടുകളിൽ ഉറച്ചുനിൽക്കുമെന്ന് വിജയ്
cancel

ചെന്നൈ: തമിഴ്‌നാട്ടിൽ നിലവിലുള്ള തമിഴ്, ഇംഗ്ലീഷ് ദ്വിഭാഷാ നയത്തിൽ യാതൊരുവിധ മാറ്റവുമില്ലെന്ന് വ്യക്തമാക്കി സ്കൂൾ വിദ്യാഭ്യാസ മന്ത്രി എ. രാജ്മോഹൻ. തമിഴ്‌നാട് കാലങ്ങളായി പിന്തുടരുന്ന വിദ്യാഭ്യാസ നയങ്ങളുമായി തന്നെ പുതിയ ടി.വി.കെ സർക്കാരും മുന്നോട്ട് പോകുമെന്ന് അദ്ദേഹം തിങ്കളാഴ്ച വ്യക്തമാക്കി.

ദ്വിഭാഷാ നയം എന്നത് തമിഴ്‌നാട് സർക്കാരിന്റെ നയം മാത്രമല്ല, മറിച്ച് ടി.വി.കെയുടെ അടിസ്ഥാന തത്വങ്ങളിൽ ഒന്നുകൂടിയാണെന്ന് വകുപ്പുതല അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ വിജയ് പറഞ്ഞു. ത്രിഭാഷാ നയം നിർബന്ധമാക്കുന്ന കേന്ദ്ര സർക്കാരിന്റെ 'പി.എം.ശ്രീ' പദ്ധതി സംസ്ഥാനം അംഗീകരിക്കുമോ എന്ന ചോദ്യത്തിന്, മാതൃഭാഷയായ തമിഴും പുറംലോകവുമായുള്ള ആശയവിനിമയത്തിന് ഇംഗ്ലീഷും പഠിക്കണമെന്ന കാര്യത്തിൽ സംസ്ഥാനത്തിന് വ്യക്തതയുണ്ടെന്നായിരുന്നു മന്ത്രിയുടെ മറുപടി. പദ്ധതിയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ വിശദമായി ചർച്ച ചെയ്ത ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനിടെ സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ഭാരവാഹികൾ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തമിഴ്, ഇംഗ്ലീഷ് ഭാഷകൾ ഉൾപ്പെടുന്ന ദ്വിഭാഷാ നയത്തിൽ തന്റെ സർക്കാർ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്ന് മുഖ്യമന്ത്രി അവരെ അറിയിച്ചതായാണ് വിവരം.

ത്രിഭാഷാ നയം നടപ്പാക്കാത്തതിന്റെ പേരിൽ മുൻപ് അധികാരത്തിലിരുന്ന ഡി.എം.കെ സർക്കാരിന് കേന്ദ്ര സർക്കാർ ഫണ്ടുകൾ നിഷേധിച്ചത് വലിയ രാഷ്ട്രീയ തർക്കങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ പി.എം.ശ്രീ പദ്ധതിയിൽ ചേരണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം തമിഴ്‌നാടിന് വീണ്ടും നിർദ്ദേശം നൽകിയ സാഹചര്യത്തിലാണ് മന്ത്രിയുടെ ഈ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്. ഹിന്ദി ഭാഷയെ പിൻവാതിലിലൂടെ പ്രവേശിപ്പിക്കാനുള്ള നീക്കമാണെന്ന് ആരോപിച്ച് ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കില്ലെന്ന് തമിഴ്‌നാട് സർക്കാർ നേരത്തെയും വ്യക്തമാക്കിയിരുന്നു. 1968-ൽ അന്നത്തെ മുഖ്യമന്ത്രി സി.എൻ. അണ്ണാദുരൈ ത്രിഭാഷാ ഫോർമുല നിരസിച്ചതു മുതൽ തമിഴ്‌നാട്ടിലെ സർക്കാർ സ്കൂളുകളിൽ തമിഴും ഇംഗ്ലീഷും മാത്രമാണ് പഠിപ്പിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PM SHRIJoseph Vijay​Three language policy
News Summary - No change in two-language policy; Vijay asserts Tamil Nadu will stand firm on its previous stance
Next Story