Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കറൻസികളിൽ ടാഗോറും കലാമും: നിലവിലെ നോട്ടുകളിൽ മാറ്റമില്ലെന്ന് ആർ.ബി.ഐ
text_fieldsbookmark_border
ന്യൂഡൽഹി: നിലവിലെ കറൻസികളിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന വിശദീകരണവുമായി റിസർവ്ബാങ്ക്. കറൻസി നോട്ടുകളിൽ ഗാന്ധിയുടെ ചിത്രം മാറ്റി രവീന്ദ്രനാഥ ടാഗോറിന്റെയും എ.പി.ജെ അബ്ദുൽ കലാമിന്റെയും ചിത്രങ്ങൾ ഉൾപ്പെടുത്താൻ ആർ.ബി.ഐ നീക്കം നടത്തുന്നതായുള്ള റിപ്പോർട്ടുകൾ ശരിയല്ലെന്നും അത്തരം ആലോചനകളൊന്നും ഇല്ലെന്നും ആർ.ബി.ഐ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
കറൻസി നോട്ടുകളിൽ മാറ്റം വരുത്തി ടാഗോറിന്റെയും കലാമിന്റെയും ചിത്രങ്ങൾ ഉൾപ്പെടുത്താൻ ആലോചിക്കുന്നെന്ന തരത്തിൽ ചില മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് വിശദീകരണവുമായി ആർ.ബി.ഐ രംഗത്തെത്തിയത്.
Next Story

