Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭൂകമ്പത്തിനുള്ള...

ഭൂകമ്പത്തിനുള്ള സാധ്യതയില്ല; രാഹുലി​നെ പരിഹസിച്ച്​​ ​ നരേന്ദ്ര മോദി

text_fields
bookmark_border
ഭൂകമ്പത്തിനുള്ള സാധ്യതയില്ല; രാഹുലി​നെ പരിഹസിച്ച്​​ ​ നരേന്ദ്ര മോദി
cancel

വാരണാസി: രാഹുൽ ഗാന്ധിയുടെ അഴിമതി  ആരോപണങ്ങൾക്ക്​ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി. കോൺഗ്രസിലെ യുവനേതാവ്​ പ്രസംഗിക്കാൻ പഠിച്ച്​ വരിയാണെന്ന്​  രാഹുലി​നെ പേരെടുത്ത്​ പറയാതെ പ്രധാനമന്ത്രി പരിഹസിച്ചു. 

ഇപ്പോൾ അദ്ദേഹം പ്രസംഗിക്കാൻ പഠിച്ചതിൽ തനിക്ക്​ അതിയായ സ​ന്തോഷമുണ്ടെന്നും മോദി പറഞ്ഞു. ഭൂകമ്പ പരാമർശത്തിന്​ രാഹുൽ ഗാന്ധി സംസാരിച്ച്​ പഠിക്കുന്നതെയുള്ളു എന്നാണ്​ പ്രധാനമന്ത്രി മറുപടി​. മോദി അഴിമതി നടത്തിയതിന്​ ത​​െൻറ പക്കൽ തെളിവുണ്ടെന്നും അത്​ വെളിപ്പെടുത്തിയാൽ ഭൂകമ്പമുണ്ടാകുമെന്നും രാഹുൽ ഗാന്ധി പ്രസ്​താവിച്ചിരുന്നു. ഇതേക്കുറിച്ച്​ ​​മോദിയുടെ പരാമർശം ഇങ്ങനെയായിരുന്നു, ​ "അദ്ദേഹം സംസാരിച്ചിട്ടില്ലായിരുന്നെങ്കിൽ ഭൂകമ്പം ഉണ്ടാ​യേനെ. എതായാലും  സംസാരിച്ച്​ തുടങ്ങിയത്​ നന്നായി. ഇനി ഒരു ഭൂകമ്പത്തിനുള്ള സാധ്യതയില്ല". 

കോൺഗ്രസ്​ ഉപധ്യക്ഷൻ രാഹുൽ ഗാന്ധി ബുധനാഴ്​ചയാണ്​ മോദിക്കെതിരെ അഴിമതി ആരോപണങ്ങളുമായി പരസ്യമായി രംഗത്ത്​ വന്നത്​. ആറുമാസത്തിനിടെ ഒമ്പത്​ തവണയായി മോദി 40 കോടി രൂപ കൈക്കുലി വാങ്ങിയെന്നായിരുന്നു രാഹുലി​െൻറ ആരോപണം.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rahul Gandhi
News Summary - No Chance Of Earthquake Now That He Has Spoken, PM Narendra Modi Taunts Rahul Gandhi
Next Story