പട്ന: ബുർഖ ധരിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തി പട്നയിലെ കോളജ്. നഗരത്തിലെ ജെ.ഡി വുമൺ കോളജാണ് ബുർഖ ന ിരോധിച്ചുള്ള പുതിയ സർക്കുലർ പുറത്തിറക്കിയത്.
നിയമം ലംഘിക്കുന്നവർക്ക് 250 രൂപ പിഴ ചുമത്താനും നിർദേശിച്ചിട്ടുണ്ട്. ഡ്രസ്കോഡ് അനുസരിച്ച് മാത്രമേ വിദ്യാർഥികൾക്ക് കോളജിൽ വരാൻ സാധിക്കുകയുള്ളുവെന്ന് ഉത്തരവിൽ പറയുന്നു. ബുർഖക്ക് നിരോധനമുണ്ടെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ശനിയാഴ്ചകളിൽ നിരോധനത്തിന് ഇളവുണ്ട്.
അതേസമയം, ഉത്തരവ് വിവാദമായതോടെ കോളജ് പ്രിൻസിപ്പൽ ശ്യാമ റോയ് സർക്കുലർ വൈകാതെ പിൻവലിക്കുമെന്ന് അറിയിച്ച് രംഗത്തെത്തി.