തമിഴകം സവർണാധിപത്യത്തെ വേരോടെപിഴുതോ? ബി.ജെ.പിപോലും ബ്രാഹ്മണർക്ക് ടിക്കറ്റ് കൊടുത്തില്ല
text_fieldsചെന്നൈ: സർണാധിപത്യത്തിനെതിരായ ചെറുത്തുനിൽപ്പിൽ എന്നും ഒരുപടിമുന്നിലാണ് തമിഴകം. സവർണ- ബ്രഹ്മണ അധിപത്യത്തിനെതിരായ പോരാട്ടം തമിഴ് രാഷ്ട്രീയത്തിന്‍റെ രക്തത്തിൽ അലിഞ്ഞുചേർന്ന ഒന്നാണ്. അത് അടിവരയിടുന്നതാണ് മുന്നണികളുടെ ഇത്തവണത്തെ നിയമസഭാ സ്ഥാനാർഥി പട്ടിക. പ്രമുഖ മുന്നണികളെല്ലാം സ്ഥാനാർഥിപ്പട്ടികയിൽ നിന്ന് ബ്രഹ്മണരെ പൂർണമായും മാറ്റിനിർത്തിയിരിക്കുകയാണ്. എ.ഐ.എ.ഡി.എം.കെ, ഡി.എം.കെ, കോൺഗ്രസ് എന്നിവ മാത്രമല്ല, മറ്റ് സംസ്ഥാനങ്ങിൽ സവർണാധിപത്യംവെച്ച് രാഷ്ട്രീയം കളിക്കുന്ന ബി.ജെ.പി പോലും ബ്രാഹ്മണ സ്ഥാനാർഥികളെ നിർത്തിയിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.
ഉദ്യോഗസ്ഥ, നയ, പ്രത്യയശാസ്ത്ര മേഖലകളിലെ ബ്രാഹ്മണ സ്വാധീനം നിലനിൽക്കുമ്പോളാണ് ബി.ജെ.പി പോലും സ്ഥാനാർഥി പട്ടികയിൽ നിന്ന് ഈ വിഭാഗത്തെ പൂർണമായും മാറ്റിനിർത്തിയത്. എന്നാൽ സ്ഥാനാർഥി പട്ടികയിൽ നിന്ന് അപ്രത്യക്ഷമായെങ്കിലും ഇവരുടെ നിയന്ത്രണത്തിലുള്ള സ്ഥാനാർഥികൾ പട്ടികയിലെണ്ടെന്നും വിലയിരുത്തുന്നുണ്ട്.
എ.ഐ.എ.ഡി.എം.കെയുടെ കൂടെ എൻ.ഡി.എ. സഖ്യകക്ഷിയായ ബി.ജെ.പി, ദ്രാവിഡ പാർട്ടികളെ പിന്തുടർന്ന് 27 സീറ്റുകളിലേക്കും ബ്രാഹ്മണേതര സമുദായങ്ങളിൽ നിന്ന് സ്ഥാനാർഥികളെ തിരഞ്ഞെടുക്കുകയായിരുന്നു. പിന്നാക്ക സമുദായങ്ങളിൽ നിന്നുള്ളവർക്കാണ് സ്ഥാനാർഥി പട്ടികയിൽ മികച്ച പരിഗണന കിട്ടിയത്.
മുന്നണികൾ സംവരണേതര മണ്ഡലങ്ങളിലും പിന്നാക്ക സമുദായങ്ങളിൽ നിന്നുള്ളവർക്ക് സീറ്റുകൾ നൽകിയിട്ടുണ്ടെന്നതും തമിഴ്നാടിന്‍റെ പ്രത്യേകതയാണ്.ബ്രഹ്മണയായ ജയലളിതയുടെ മരണത്തിന് ശേഷം എ.ഐ.എ.ഡി.എം.കെ ആസമുദായത്തിൽ നിന്നുള്ള ഒരു സ്ഥാനാർഥിയെ മാത്രമാണ് മത്സരിപ്പിച്ചത്. 2021റിട്ട. ഡി.ജി.പി ആർ. നടരാജ് ആയിരുന്നു അത്.സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം ബ്രാഹ്മണേതരവാദത്തെ സാമൂഹിക നീതി രാഷ്ട്രീയത്തിന്റെ അനിവാര്യ ഘടകമായി കാണുന്നത് തുടരുന്നുവെന്ന് വെളിപ്പെടുത്തുന്നതാണ് സ്ഥാനാർഥി പട്ടിക.
തമിഴ്‌നാട്ടിലെ ജനസംഖ്യയുടെ ഏകദേശം മൂന്ന് ശതമാനം മാത്രമാണ് ബ്രഹ്മണ പ്രാതിനിധ്യം. ഇവർ കൂടുതലും പ്രൊഫഷണലുകളായി ജോലി ചെയ്യുന്നവരും നഗരങ്ങളിൽ താമസിക്കുന്നവരുമാണ്. സമീപകാലത്ത്, പ്രത്യേകിച്ച് 2016 ൽ ബ്രാഹ്മണയായ ജെ ജയലളിതയുടെ മരണശേഷം, ഈ ലോബി എ.ഐ.എ ഡി.എം.കെ വിട്ട് ബി.ജെ.പിയോട് കൂറ്കാണിക്കുന്നത്. അതിനാൽ തന്നെ പാർട്ടി സ്ഥാനാർഥി പട്ടികയിലും സമൂദായാംഗങ്ങളെ കാര്യമായി പരിഗണിക്കാറില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

