ഊട്ടിയിൽ ആഗസ്റ്റ് 15 മുതൽ പ്ലാസ്റ്റിക് ബോട്ടിലിൽ വെള്ളം പാടില്ല
text_fieldsചെന്നൈ: തെന്നിന്ത്യയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഉൗട്ടി ഉൾപ്പെടുന്ന നീലഗിരി ജില്ലയിൽ പ്ലാസ്റ്റിക് ബോട്ടിലുകളിലും പാക്കറ്റുകളിലുമുള്ള കുടിവെള്ളം, ശീതള പാ നീയങ്ങൾ, ഭക്ഷ്യവസ്തുക്കൾ തുടങ്ങിയവയുടെ വിൽപനയും ഉപയോഗവും ആഗസ്റ്റ് 15 മുതൽ കർശനമായി നിരോധിക്കും.
ഇതുമായി ബന്ധപ്പെട്ട് മേയ് 28ന് മദ്രാസ് ഹൈകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ നീലഗിരി ജില്ല കലക്ടർ ജെ. ഇന്നസൻറ് ദിവ്യയുടെ അധ്യക്ഷതയിൽ ജില്ലാതല ഉദ്യോഗസ്ഥർ, വ്യാപാരി
സംഘടന പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ച യോഗമാണ് പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാൻ തീരുമാനിച്ചത്. അതിർത്തി ചെക്പോസ്റ്റുകളിൽ പരിശോധന കർശനമാക്കും.
ഉൗട്ടിയിലേക്കുള്ള പാതയോരങ്ങളിലെ ഹോട്ടലുകൾ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളിൽ ഇവയുടെ വിൽപന ഉണ്ടായിരിക്കുന്നതല്ല. പ്ലാസ്റ്റിക് കുപ്പിവെള്ളം ഉൾപ്പെടെ നിരോധിക്കപ്പെട്ട വസ്തുക്കൾ കൈവശം വെക്കുന്നത് വിനോദസഞ്ചാരികൾ ഒഴിവാക്കണമെന്നും പുനരുപയോഗം സാധ്യമാകുന്ന ബോട്ടിലുകളിൽ വെള്ളം കൊണ്ടുവരണമെന്നും യോഗം അഭ്യർഥിച്ചു. വിനോദസഞ്ചാരികളുടെ സൗകര്യാർഥം റോഡോരങ്ങളിൽ 15 കിലോമീറ്റർ ഇടവിട്ട് ആർ.ഒ വാട്ടർ സ്റ്റേഷനുകൾ സ്ഥാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
