ലോക്സഭാ സ്ഥാനാർഥികളിൽ 19 ശതമാനവും കൊലപാതക-ബലാത്സംഗക്കേസുകളിൽ പ്രതികൾ
text_fieldsന്യൂഡൽഹി: േലാക്സഭാ തെരഞ്ഞെടുപ്പിേലക്ക് മത്സരിക്കുന്ന സ്ഥാനാർഥികളിൽ അഞ്ചിെലാരാൾ കൊടും കുറ്റങ്ങളിൽ പ്രതികളാണെന്ന് റിപ്പോർട്ട്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളിൽ 19 ശതമാനം പേരും ബലാത്സംഗം, കൊ ലപാതകം,തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ കേസ് ചുമത്തപ്പെട്ടവരാണെന്നും ഡൽഹി ആസ്ഥാനാമാക്കി പ് രവർത്തിക്കുന്ന അസോസിയേഷൻ ഒാഫ് ഡെമോക്രാറ്റിക് റിഫോംസ് തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. സ്ഥാനാർഥികൾ നാമനിർദേശ പത്രികക്കൊപ്പം നൽകിയ സത്യവാങ്മൂലം പരിശോധിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്.
ക്രിമിനൽ കേസുകളിൽ പ്രതികളായ സ്ഥാനാർഥികളുടെ എണ്ണം വർധിച്ചു വരികയാണ്. ഏെതങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ പങ്കാളിയാണെന്ന് തെളിഞ്ഞവരെയോ രണ്ടോ അതിലധികമോ വർഷം ജയിൽ ശിക്ഷ അനുഭവിച്ചവരെയോ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ഇന്ത്യൻ നിയമം വിലക്കുന്നുണ്ട്. എന്നാൽ സ്ഥാനാർഥിയുടെ പേരിൽ കേസുണ്ടെങ്കിലും മത്സരിക്കാം. കേസിൽ തീരുമാനമെടുക്കാൻ വർഷങ്ങൾ വേണ്ടി വരുമെന്നതിനാലാണ് കേസുള്ളവർക്ക് മത്സരിക്കാൻ അവസരം നൽകുന്നത്. ഇത്തരം സ്ഥാനാർഥികൾ 2009ൽ 15 ശതമാനവും 2014ൽ 17 ശതമാനവുമായിരുന്നു.
ബി.ജെ.പിയുടെ സ്ഥാനാർഥികളിൽ 40 ശതമാനം പേർക്കെതിരെ ക്രിമിനൽ കേസുകളുണ്ട്. 39 ശതമാനം കോൺഗ്രസ് സ്ഥാനാർഥികൾക്കെതിരെയും ക്രിമിനൽ കേസുകളുണ്ട്.
സ്ഥാനാർഥകളിൽ കോടീശ്വരൻമാരും നിരവധിയാണ്. 29 ശതമാനം പേർക്ക് 10 മില്യണിലധികം സ്വത്തുണ്ട്. ബി.ജെ.പിയുടെയും കോൺഗ്രസിൻെറയും 83 ശതമാനം സ്ഥാനാർഥികളും കോടീശ്വരൻമാരാണ്. വിവിധ നേതാക്കളിൽ നിന്നായി 34 ബില്യൺ രൂപയുടെ സ്വർണം, മദ്യം, പണം എന്നിങ്ങെന വിവിധ സാധനങ്ങൾ എൻഫോഴ്സ്െമൻറ് ഡയറക്ടറേറ്റ് പിടിച്ചെടുത്തിരുന്നു.
സ്ഥാനാർഥികളിൽ 48 ശതമാനം പേർക്ക് മാത്രമാണ് ബിരുദവിദ്യാഭ്യാസമുള്ളത്. 60 ശതമനം പേരും 50 വയസിനു താഴെയുള്ളവരാണ്. ഒമ്പതു ശതമാനം സ്ഥാനാർഥികൾ മാത്രമാണ് സ്ത്രീകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
