Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അർണബിന് ജാമ്യമില്ല; കീഴ്കോടതിയെ സമീപിക്കാൻ നിർദേശം

text_fields
bookmark_border
കേസിലെ എഫ്.ഐ.ആർ റദ്ദാക്കണമെന്ന ഹരജി വിധി പറയാനായി മാറ്റി
അർണബിന് ജാമ്യമില്ല; കീഴ്കോടതിയെ സമീപിക്കാൻ നിർദേശം
cancel

മുംബൈ: ആത്മഹത്യാ പ്രേരണക്കേസിൽ അറസ്റ്റിലായ റിപബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് ജാമ്യം ലഭിച്ചില്ല. ജാമ്യാപേക്ഷയുമായി കീഴ്കോടതിയെ സമീപിക്കാമെന്ന് മുംബൈ ഹൈകോടതി വ്യക്തമാക്കി. കേസിലെ എഫ്.ഐ.ആർ റദ്ദാക്കണമെന്ന ഹരജി വിധി പറയാനായി മാറ്റി.

ജാമ്യാപേക്ഷ ലഭിച്ചാൽ നാല് ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈകോടതി നിർദേശിച്ചു. എഫ്.ഐ.ആർ റദ്ദാക്കണമെന്ന ഹരജിയിൽ വിധി പറയുന്ന തിയതി കോടതി പ്രഖ്യാപിച്ചിട്ടില്ല. ജസ്റ്റിസുമാരായ എസ്.എസ്. ഷിൻഡെ, എം.എസ്. കാർണിക് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

ഇൻറീരിയർ ഡിസൈനർ അൻവയ്​ നായികും മാതാവ്​ കുമുദ്​ നായികും 2018ൽ ആത്മഹത്യ ചെയ്​തതുമായി ബന്ധപ്പെട്ട്​ ആത്മഹത്യാ പ്രേരണക്കുറ്റം​ ചുമത്തിയാണ് അർണബിനെ മുംബൈ പൊലീസ് അറസ്​റ്റ്​ ചെയ്​തത്​. ബുധനാഴ്​ച രാവിലെ വീട്ടിലെത്തി അറസ്​റ്റ്​ ചെയ്യുകയായിരുന്നു​. തുടർന്ന് കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു. റായിഗഡ് ജയിലിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലാണ് അർണബ് ഗോസ്വാമിയെ പാർപ്പിച്ചിട്ടുള്ളത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story