Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Yogi Adityanath
cancel
Homechevron_rightNewschevron_rightIndiachevron_rightതെളിവില്ലാതെ ആരെയും...

തെളിവില്ലാതെ ആരെയും അറസ്റ്റ്​ ചെയ്യില്ല, സമ്മർദ്ദങ്ങളുടെ ഭാഗമായി നടപടിയും സ്വീകരിക്കില്ല -ലഖിംപൂർ ഖേരി സംഘർഷത്തിൽ യോഗി

text_fields
bookmark_border

ലഖ്​നോ: ഉത്തർപ്രദേശ്​ ലഖിംപൂർ ഖേരി അക്രമത്തി​ൽ തെളിവുകളില്ലാതെ ആരെയും അറസ്റ്റ്​ ചെയ്യിലെന്ന്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. അക്രമത്തിൽ കൊല്ലപ്പെട്ട കർഷകരുടെ കുടുംബത്തെ സന്ദർശിക്കുന്ന പ്രതിപക്ഷ നേതാക്കളെ വിമർശിക്കുകയും ചെയ്​തു.

ഞായറാഴ്ച ലഖിംപൂർ ഖേരിയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്​ മിശ്രയുടെ മകൻ ആശിഷ്​ മിശ്ര പ്രതിഷേധിക്കുന്ന കർഷകർക്കിടയിലേക്ക്​ കാർ ഓടിച്ചുകയറ്റിയതോടെയാണ്​ സംഭവങ്ങളുടെ തുടക്കം. നാലു കർഷകർ ഉൾ​െപ്പടെ എട്ടുപേർക്ക്​ ജീവൻ നഷ്​ടമായിയിരുന്നു. സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ അടക്കം പുറത്തുവന്നിട്ടും ആശിഷ്​ മിശ്രയെ പൊലീസ്​ ഇതുവരെ അറസ്റ്റ്​ ചെയ്​തിട്ടില്ല.

'എല്ലാവരും നിയമത്തിന്‍റെ മുമ്പിൽ തുല്യരാണ്​. സുപ്രീംകോടതിയുടെ അഭ​ിപ്രായത്തിൽ ആരെയും തെളിവുകൾ ഇല്ലാതെ അറസ്റ്റ്​ ചെയ്യാൻ കഴിയില്ല. അന്വേഷണം തുടരുകയും ചെയ്യുന്നു. രേഖാമൂലമുള്ള പരാതിക്കെതിരെ എഫ്​.​െഎ.ആർ രജിസ്​റ്റർ ചെയ്​തു. ആരെയും ഒഴിവാക്കിയിട്ടില്ല' -യോഗി ആദിത്യനാഥ്​ പറഞ്ഞു.

അതേസമയം, ആർക്കും നീതി ലഭിക്കാതിരിക്കി​ല്ലെന്നും എന്നാൽ സമ്മർദ്ദങ്ങളുടെ ഭാഗമായി ആ​ർക്കെതിരെയും നടപടി സ്വീകരിക്കില്ലെന്നും യോഗി പറഞ്ഞു. ജനാധിപത്യത്തിൽ അക്രമത്തിന്​ സ്​ഥാനമില്ല, നിയമം എല്ലാവർക്കും സംരക്ഷണത്തിന്​ ഉറപ്പ്​ നൽകുന്നു. അത്​ ആരായാളും അവരുടെ കൈകളിലെടുക്കേണ്ട ആവശ്യമില്ലെന്നും യോഗി പറഞ്ഞു.

അവർ ആരായാലും മൂല്യമുള്ള സന്ദേശവാഹകരല്ല എന്നായിരുന്നു കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർ​ശിക്കുന്ന പ്രതിപക്ഷ നേതാക്കൾക്ക്​ നേരെയുള്ള യോഗിയുടെ വിമർശനം. സമാധാനും ഐക്യവും നിലനിർത്തുകയെന്നതാണ്​ സർക്കാരിന്‍റെ മുൻഗണന. നിരവധി മുഖങ്ങൾ ഖേരിയിലേക്ക്​ പോകാൻ ആഗ്രഹിക്കുന്നു, അവർ തന്നെയാണ്​ സംഭവത്തിന്​ പിന്നിലും. എല്ലാം അന്വേഷണത്തിന്​ ശേഷം വ്യക്തമാകും -മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രമന്ത്രിയുടെ മകനെ സംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണം യോഗി തള്ളി. ആക്രമണത്തി​േന്‍റതായി വ്യക്തമാക്കുന്ന യാതൊരു വിഡിയോകളും ഇല്ലെന്നും യോഗി പറഞ്ഞു. 'അത്തരത്തിലൊരു വിഡിയോ ഇല്ല. ഞങ്ങൾ നമ്പറുകൾ പുറത്തിറക്കിയിരുന്നു. ആരുടെയെങ്കിലും കൈവശം തെളിവുണ്ടെങ്കിൽ അവ അപ്​ലോഡ്​ ​െചയ്യാം. എല്ലാം വളരെ വ്യക്തമാണ്​. ആർക്കും നീതി ലഭിക്കാതെ പോകില്ല. ആരെയും നിയമം കൈയിലെടുക്കാൻ അനുവദിക്കില്ല. എന്നാൽ സമ്മർദ്ദത്തിന്​ പുറ​ത്ത്​ ആർക്കെതിരെയും നടപടി സ്വീകരിക്കില്ല' -യോഗി പറഞ്ഞു.

ആരോപണങ്ങളെ തുടർന്ന്​​ ആരെയും അറസ്റ്റ്​ ചെയ്യില്ല. പക്ഷേ ആരെങ്കിലും കുറ്റവാളിയാണെങ്കിൽ അവർ ആരാണെന്ന്​ പരി​ഗണിക്കാതെ നടപടി സ്വീകരിക്കുമെന്നും യോഗി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lakhimpur KheriBJPLakhimpur Kheri violenceYogi Adityanath
News Summary - No Arrest Will Be Made Without Evidence in Lakhimpur Kheri violence Case Yogi Adityanath
Next Story