Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആംബുലൻസ്​...

ആംബുലൻസ്​ അനുവദിച്ചില്ല; കോവിഡ്​ ഭേദമായി വീട്ടിലേക്ക്​ നടന്നുപോയ യുവതിയെ ബലാത്സംഗം ചെയ്​തു

text_fields
bookmark_border
rape
cancel

ഗുവാഹത്തി: മകളോടൊപ്പം കോവിഡ്​ പരിശോധന കഴിഞ്ഞ്​ ആശുപത്രിയിൽ നിന്ന്​ വീട്ടിലേക്ക്​ മടങ്ങുന്നതിനിടെ യുവതിയെ രണ്ടുപേർ ചേർന്ന്​ ബലാത്സംഗത്തിനിരയാക്കി. വീട്ടിലേക്ക്​ പോകാൻ ഇവർ ആംബുലൻസ്​ ആവശ്യപ്പെ​ട്ടെങ്കിലും ആശുപത്രി അധികൃതർ അനുവദിച്ചില്ലെന്ന്​ പരാതിയുണ്ട്​.

തേയില തൊഴിലാളി സമൂഹത്തിൽ നിന്നുള്ള സ്​ത്രീ കോവിഡ്​ പരിശോധന നെഗറ്റീവായ ശേഷം വീട്ടിലേക്ക്​ മടങ്ങുന്ന വേളയിലാണ്​ രണ്ടുപേർ ചേർന്ന്​ തട്ടിക്കൊണ്ട്​ പോയത്​. സമീപത്തുള്ള തേയിലത്തോട്ടത്തിലെത്തിച്ചാണ്​ ബലാത്സംഗം ചെയ്​തതെന്ന്​ പൊലീസ്​ പറഞ്ഞു​. മേയ്​ 27നാണ്​ സംഭവം നടന്നതെങ്കിലും രണ്ടുദിവസത്തിന്​ ശേഷമാണ്​ പൊലീസിൽ റി​പ്പോർട്ട്​ ചെയ്​തത്​.

'കുറച്ച്​ ദിവസങ്ങൾക്ക്​ മുമ്പാണ്​ ഞങ്ങളുടെ കുടുംബത്തിന്​ കോവിഡ്​ ബാധിച്ചത്​. ഒരാഴ്​ച ഞങ്ങൾ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. അച്ഛ​െൻറയും അമ്മയുടെയും ആരോഗ്യനില വഷളായതോ​ടെ ഞങ്ങൾ ആശുപത്രിയിലേക്ക്​ പോകുകയായിരുന്നു'-പരാതിക്കാരിയുടെ മകൾ പറഞ്ഞു.

'പരിശോധന ഫലം നെഗറ്റീവ് ആയതോടെ ആശുപത്രി അധികൃതർ ഞങ്ങളോട് വീട്ടിലേക്ക് പോകാൻ ആവശ്യപ്പെട്ടു. മടങ്ങാൻ ഞങ്ങൾ ആംബുലൻസ് ആവശ്യപ്പെട്ടെങ്കിലും അവർ അത് നിരസിച്ചു. ഉച്ചക്ക്​ 2.30 ന് ഞങ്ങളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. കോവിഡ് കർഫ്യൂ ഉള്ളതിനാൽ രാത്രി ആശുപത്രിയിൽ നിൽക്കാൻ കഴിയാമോ എന്ന് ഞങ്ങൾ അവരോട് ചോദിച്ചു. എന്നാൽ അവർ സമ്മതിച്ചില്ല' -മകൾ പറഞ്ഞു.

'ഞങ്ങൾ നടക്കാൻ തുടങ്ങി. തൊട്ടുപിന്നാലെ രണ്ടുപേർ ഞങ്ങളെ പിന്തുടരാൻ തുടങ്ങി. ഞങ്ങൾ ഓടാൻ തുടങ്ങിയെങ്കിലും അവർ എ​െൻറ അമ്മയെ കൊണ്ടുപോയി. ഞാൻ ഓടിപ്പോയി ഗ്രാമീണരെ വിവരമറിയിച്ചു. രണ്ടുമണിക്കൂറിന്​ ശേഷമാണ്​ അമ്മയെ കണ്ടെത്തിയത്' -മകൾ സംഭവം വിവരിച്ചു​. ആശുപത്രിയിൽ നിന്നും അവരുടെ വീട്ടിലേക്ക്​ 25 കിലോമീറ്റർ ദൂരമുണ്ട്​.

കേസ്​ അന്വേഷണം പുരോഗമിക്കുകയാ​ണെന്ന്​ ചരെയ്​ഡിയോ പൊലീസ്​ പറഞ്ഞു. കോവിഡ്​ നെഗറ്റീവായി വീട്ടിലേക്ക്​ മടങ്ങുന്ന രോഗികൾക്ക്​ ആംബുലൻസ്​ അനുവദിക്കണമെന്ന്​ അസം ആരോഗ്യ മന്ത്രി കേശബ്​ മഹന്ത പറഞ്ഞു. കേസിലെ പ്രതികളെ ഉടനടി അറസ്​റ്റ്​ ചെയ്യണമെന്ന്​ അസം ടീ ​ട്രൈബ്​ സ്​റ്റുഡൻറ്​സ്​ അസോസിയേഷൻ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Assamambulance​Covid 19Rape
News Summary - No Ambulance allowed Assam Woman Walking Home From Hospital Raped
Next Story