കോൺഗ്രസുമായി സഖ്യമില്ല: 2027 ഗോവ നിയമസഭ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി ഒറ്റക്ക് മത്സരിക്കും -അരവിന്ദ് കെജ്രിവാൾ
text_fieldsഅരവിന്ദ് കെജ്രിവാൾ
പനാജി: 2027 ലെ ഗോവ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ഒരു തരത്തിലുള്ള സഖ്യവും ഉണ്ടാകില്ലെന്ന് ആം ആദ്മി പാർട്ടി (ആപ്) ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ ശനിയാഴ്ച പറഞ്ഞു.ഒരു സാഹചര്യത്തിലും കോൺഗ്രസുമായി സഖ്യമുണ്ടാകില്ല, നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് പാർട്ടിയിലെ ചില ഗോവ പ്രവർത്തകർ പഴയ പാർട്ടിയുമായി കൈകോർക്കാൻ തയാറാണെന്ന അവകാശവാദങ്ങൾ നിഷേധിച്ചുകൊണ്ട് കെജ്‌രിവാൾ പറഞ്ഞു.
എം.എൽ.എമാരുടെ കൂറുമാറ്റത്തിന് കോൺഗ്രസിനെതിരെ വിമർശനം, പനാജിയിൽ നിന്ന് 16 കിലോമീറ്റർ അകലെയുള്ള മായേമിൽ ഒരു പാർട്ടി ഓഫിസ് ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, ഗോവയിലെ ജനങ്ങളെ ഏറ്റവും കൂടുതൽ നിരാശപ്പെടുത്തിയതും വഞ്ചിച്ചതും കോൺഗ്രസാണെന്ന് എ.എ.പി നേതാവ് പറഞ്ഞു.
വർഷങ്ങളായി ബി.ജെ.പിക്ക് എം.എൽ.എമാരെ ഹോൾസെയിലായി നൽകുന്ന ഒരു വിതരണക്കാരായി കോൺഗ്രസ് മാറിയിരിക്കുന്നു. ഭാവിയിൽ ഒരു പാർട്ടി എം.എൽ.എയും ബി.ജെ.പിയിലേക്ക് പോകില്ലെന്ന് ഗോവ വോട്ടർമാർക്ക് കോൺഗ്രസിന് ഉറപ്പ് നൽകാൻ കഴിയുമോ, അദ്ദേഹം ചോദിച്ചു.2017 നും 2019 നും ഇടയിൽ കുറഞ്ഞത് 13 കോൺഗ്രസ് എംഎൽഎമാരെങ്കിലും ബി.ജെ.പിയിലേക്ക് മാറി. 2022 ൽ 10 കോൺഗ്രസ് എം.എൽ.എമാർ പാർട്ടി മാറി ബി.ജെ.പിയിൽ ചേർന്നു.
ബി.ജെ.പി ഭരണം സുഗമമാക്കുന്നതിനെ എ.എ.പി എതിർക്കുന്നു,എ.എ.പി കോൺഗ്രസുമായി സഖ്യത്തിലേർപ്പെട്ടാൽ അത് ബി.ജെ.പിക്ക് എം.എൽ.എമാരെ നൽകുന്നതിന് തുല്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഗോവയിൽ ബി.ജെ.പി സർക്കാർ രൂപവത്കരിക്കാൻ സഹായിക്കുന്ന ഒരു പ്രവർത്തനത്തിലും ഞങ്ങൾ പങ്കാളികളാകില്ല അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുടെയും കോൺഗ്രസ് നേതാക്കളുടെയും 13-14 രാഷ്ട്രീയ കുടുംബങ്ങൾ വർഷങ്ങളായി ഗോവ ഭരിക്കുന്ന പഴയ രാഷ്ട്രീയ സംവിധാനം ഉപേക്ഷിച്ച് ഒരു പുതിയ രാഷ്ട്രീയ സംവിധാനം വാഗ്ദാനം ചെയ്യുമെന്നും കെജ്‌രിവാൾ പ്രതിജ്ഞയെടുത്തു. ബി.ജെ.പിയും കോൺഗ്രസും ഉൾപ്പെടുന്ന ഒരു ജീർണിച്ച രാഷ്ട്രീയ സംവിധാനമാണിത്. ഈ സംവിധാനത്തെ വേരോടെ പിഴുതെറിയാനും ഗോവ നിവാസികൾക്ക് ഒരു പുതിയ സംവിധാനം നൽകാനുമുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്നും പറഞ്ഞു.
ഗോവയിൽ ജനകേന്ദ്രീകൃത രാഷ്ട്രീയത്തിന്റെയും ഭരണത്തിന്റെയും ഒരു പുതിയ ബ്രാൻഡ് വാഗ്ദാനം ചെയ്തുകൊണ്ട്, തങ്ങളുടെ സർക്കാറിനു കീഴിൽ, സംസ്ഥാനത്ത് ഏതൊക്കെ പദ്ധതികൾ നടപ്പാക്കണമെന്നും ഭൂമി ഉൾപ്പെടെയുള്ള വിഭവങ്ങൾ എങ്ങനെ പരമാവധി പ്രയോജനപ്പെടുത്താമെന്നും തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം പൊതുജനങ്ങൾക്ക് നൽകുമെന്ന് കെജ്‌രിവാൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

