ആരുമായും സഖ്യത്തിനില്ല -മായാവതി
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ ആരുമായും സഖ്യമില്ലെന്നും ബി.എസ്.പി ഒറ്റക്ക് മുന്നോട്ടു നീങ്ങുമെന്നും പാർട്ടി നേതാവ് മായാവതി.
യു.പിയിൽ ബി.എസ്.പിയെ പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമാക്കാൻ പിന്നാമ്പുറ ശ്രമങ്ങൾ നടക്കുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്നാണ് മായാവതിയുടെ വിശദീകരണം.
ബി.എസ്.പി തെരഞ്ഞെടുപ്പ് സഖ്യമോ മൂന്നാം മുന്നണിയോ ഉണ്ടാക്കുമെന്ന പ്രചാരണങ്ങൾ തെറ്റാണ്.
ഇത്തരം വാർത്തകൾ മാധ്യമങ്ങൾ പ്രചരിപ്പിക്കരുത്. വോട്ടർമാർ ജാഗ്രത പാലിക്കണം. ലോക്സഭ തെരഞ്ഞെടുപ്പിനെ ഒറ്റക്ക് നേരിടാൻ ബി.എസ്.പി പൂർണ സജ്ജമാണ് -മായാവതി സമൂഹ മാധ്യമമായ ‘എക്സി’ൽ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

