Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎ.എ.പിയുമായി...

എ.എ.പിയുമായി സഖ്യമില്ലെന്ന്​ അജയ്​ മാക്കൻ

text_fields
bookmark_border
എ.എ.പിയുമായി സഖ്യമില്ലെന്ന്​ അജയ്​ മാക്കൻ
cancel

ന്യൂഡൽഹി: ആം ആദ്​മി പാർട്ടിയുമായി യാതൊരുവിധ സഖ്യത്തിനുമില്ലെന്ന്​ ഡൽഹി കോൺഗ്രസ്​ മേധാവി അജയ്​ മാക്കൻ. പാർട്ടി നേതൃത്വം ഇത്തരത്തിലുള്ള ചർച്ചകളൊന്നും നടത്തിയിട്ടില്ലെന്ന്​ അജയ്​ മാക്കൻ വ്യക്​തമാക്കി. നരേന്ദ്ര മോദി എന്ന ചെകുത്താ​​​െൻറ ഉദയത്തിന്​ അരവിന്ദ്​ കെജ്​രിവാളും ഒരു കാരണക്കാരനാണെന്നും അജയ്​ മാക്കാൻ പറഞ്ഞു.

ന​രേന്ദ്രമോദിയെ 2019ലെ പൊതുതെരഞ്ഞെടുപ്പിൽ നേരിടാനായി പ്രതിപക്ഷ പാർട്ടികളുടെ സഖ്യമുണ്ടാക്കുമെന്ന് കോൺഗ്രസ്​ നേതൃത്വം വ്യക്​തമാക്കിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ ആം ആദ്​മി നേതൃത്വവുമായി കോൺഗ്രസ്​ ചർച്ചകൾ നടത്തിയെന്ന വാർത്തകൾ പുറത്ത്​ വന്നത്​. 

2019 ലോക്​സഭ തെരഞ്ഞെടുപ്പിൽ ആപ്​ അഞ്ച്​ സീറ്റിലും കോൺഗ്രസ്​ രണ്ട്​ സീറ്റിലും മൽസരിക്കുമെന്നായിരുന്നു വാർത്തകൾ. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിനെ പിന്തുണച്ച്​ അരവിന്ദ്​ കെജ്​രിവാൾ രംഗത്തെത്തിയതും ഇത്തരം വാർത്തകൾക്ക്​ വിശ്വാസ്യത നൽകി.


 

Show Full Article
TAGS:Ajay Makkan congress aap india news malayalam news 
News Summary - No alliance with Congress possible’: Ajay Maken clears air on partnership with AAP
Next Story