ഡൽഹിയിൽ ആം ആദ്മി പാർട്ടിയുമായി സഖ്യമില്ല -കോൺഗ്രസ്
text_fieldsന്യൂഡൽഹി: ആം ആദ്മി പാർട്ടിയുമായി ഡൽഹിയിൽ സഖ്യമില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ്. ഡൽഹി കോൺഗ്രസ് അധ്യക്ഷയ ും മുൻ മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിത് ആണ് ഇക്കാര്യം അറിയിച്ചത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി ഡൽഹി കോൺഗ്രസിലെ പ്രധാന നേതാക്കൾ നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനത്തിലെത്തിയത്.
ആം ആദ്മി പാർട്ടി പല തവണ കോൺഗ്രസുമായി ചർച്ച ചെയ്തെങ്കിലും സീറ്റ് ധാരണയിൽ എത്തിച്ചേരാനായില്ല. കോൺഗ്രസിന് രണ്ട് സീറ്റ് നൽകാൻ എ.എ.പി തയാറായിരുന്നു. എന്നാൽ മൂന്ന് സീറ്റ് വേണമെന്ന ആവശ്യത്തിൽ കോൺഗ്രസ് ഉറച്ചു നിന്നു. തുടർന്ന് സഖ്യ സാധ്യത തള്ളിക്കൊണ്ട് ഡൽഹിയിലെ ഏഴ് മണ്ഡലങ്ങളിൽ ആറിലും ആം ആദ്മി പാർട്ടി സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയായിരുന്നു.
‘‘ഡൽഹിയിൽ എ.എ.പിയുമായി സഖ്യമില്ലെന്നത് അന്തിമ തീരുമാനമാണ്. ഇൗ തീരുമാനം രാഹുൽ ഗാന്ധി അംഗീകരിച്ചിട്ടുണ്ട്. ഏഴ് സീറ്റിലും കോൺഗ്രസ് ഒറ്റക്ക് മത്സരിച്ച് ജയിക്കും.’’-ഷീല ദീക്ഷിത് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
