Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർണാടകയിൽ ഒറ്റക്ക്​...

കർണാടകയിൽ ഒറ്റക്ക്​ മൽസരിക്കുമെന്ന്​ ജെ.ഡി.എസ്​

text_fields
bookmark_border
dewa-gowda
cancel

ബംഗളൂരു: കർണാടകയിൽ ഉപതെരഞ്ഞെടുപ്പ്​ നടക്കുന്ന 15 മണ്ഡലങ്ങളിലും ഒറ്റക്ക്​ മൽസരിക്കുമെന്ന്​ ജെ.ഡി.എസ്​. ആരുമായു ം ഇക്കുറി സഖ്യത്തിനില്ലെന്നും ജെ.ഡി.എസ്​ വ്യക്​തമാക്കി. കുമാരസ്വാമി സർക്കാറിൻെറ പതനം തങ്ങളെ ചിലതെല്ലാം പഠിപ്പിച്ചുവെന്നും ജെ.ഡി.എസ്​ ട്വിറ്ററിലൂടെ അറിയിച്ചു.

അതേ സമയം, കർണാടകയിൽ ഉപതെരഞ്ഞെടുപ്പ്​ നടത്താനുള്ള ​തെരഞ്ഞെടുപ്പ്​ കമീഷൻെറ തീരുമാനം സംസ്ഥാനത്തെ വിമത എം.എൽ.എമാർക്ക്​ കനത്ത തിരിച്ചടി ഉണ്ടാക്കും​. കഴിഞ്ഞ സർക്കാറിൻെറ കാലത്ത്​ സ്​പീക്കറായിരുന്ന കെ.ആർ രമേശ്​കുമാറാണ്​ എം.എൽ.എമാരെ അയോഗ്യരാക്കിയത്​. തീരുമാനത്തിനെതിരെ എം.എൽ.എമാർ സുപ്രീംകോടതിയെ സമീപിച്ചുവെങ്കിലും ഇക്കാര്യത്തിൽ പെ​ട്ടെന്ന്​ ഇടപെടാൻ കോടതി തയാറായില്ല. അയോഗ്യരായതോടെ ഇവർക്ക്​ ഇനി നടക്കുന്ന തെരഞ്ഞെടുപ്പിൽ മൽസരിക്കാനാവില്ല.

ഒക്​ടോബർ 21നാണ്​ കർണാടകയിലെ 15 നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ്​ നടക്കുന്നത്​. 24നാണ്​ ​വോ​ട്ടെണ്ണൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressjdsby electionmalayalam newsindia news
News Summary - No allaince with congress jds-India news
Next Story