Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലോക്​ഡൗണിലെ ശമ്പളം;...

ലോക്​ഡൗണിലെ ശമ്പളം; തൊഴിൽ ദാതാവും തൊഴിലാളികളും ചർച്ച നടത്തി പരിഹരിക്കണം -സുപ്രീംകോടതി

text_fields
bookmark_border
ലോക്​ഡൗണിലെ ശമ്പളം; തൊഴിൽ ദാതാവും തൊഴിലാളികളും ചർച്ച നടത്തി പരിഹരിക്കണം -സുപ്രീംകോടതി
cancel

ന്യൂഡൽഹി: ജീവനക്കാർക്ക്​​ ലോക്​ഡൗൺ കാലത്തെ ശമ്പളം കൊടുത്തു തീർക്കാത്ത സ്വകാര്യ സ്​ഥാപനങ്ങൾക്കെതിരെ ജൂലൈ അവസാനം വരെ നടപടി സ്വീകരിക്കരുതെന്ന്​ സു​പ്രീംകോടതി. ശമ്പളം സംബന്ധിച്ച തർക്കം നിലനിൽക്കുന്നുണ്ടെങ്കിൽ തൊഴിൽ ദാതാവും തൊഴിലാളികളും ചർച്ചക്ക്​ സർക്കാർ അവസരമുണ്ടാക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.  

നാലാഴ്​ചക്ക്​ ശേഷം സർക്കാർ ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്നും സുപ്രീംകോടതി അറിയിച്ചു. നേരത്തേ ലോക്​ഡൗൺ സമയത്തെ ശമ്പളം തൊഴിലാളികൾക്ക്​ നൽകണമെന്ന്​ കേന്ദ്രസർക്കാർ ഉത്തരവിട്ടിരുന്നു. എന്നാൽ ലോക്ക്ഡൗണ്‍ കാലത്തെ മുഴുവന്‍ ശമ്പളവും നല്‍കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നിലവില്‍ നടപടികള്‍ സ്വീകരിക്കരുതെന്ന് സുപ്രീം കോടതി നേരത്തേതന്നെ നിര്‍ദേശിച്ചിരുന്നു.

സ്​ഥാപനങ്ങളും തൊഴിലാളികള​ും പരസ്​പര സഹകരണം ആവശ്യമായിരിക്കണം. ലോക്​ഡൗണിലെ 50 ദിവസത്തെ ശമ്പളം നൽകുന്നത്​ സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കാൻ ശ്രമിക്കണമെന്നും ജസ്​റ്റിസുമാരായ അശോക്​ ഭൂഷൺ, സഞ്​ജയ്​ കിഷൻ, എം.ആർ. ഷാ എന്നിവർ അടങ്ങുന്ന ബെഞ്ച്​ വ്യക്തമാക്കി. 

ലോക്​ഡൗൺ സമയത്തെ ശമ്പളം നൽകുന്നത്​ സംബന്ധിച്ച മാർച്ച്​ 29ലെ കേന്ദ്രസർക്കാർ ഉത്തരവിനെതിരെ സമർപ്പിച്ച 18 പരാതികളാണ്​ സുപ്രീംകോടതിക്ക്​ ലഭിച്ചത്​. തൊഴിലുടമകളുടെ സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ച ശ്രദ്ധയും ആലോചനയുമില്ലാതെയാണ്​ ഉത്തരവെന്നും പരാതിക്കാർ പറയുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:salarymalayalam newsindia newslockdownsupreme court
News Summary - No Action Against Firms Didnt Pay Wages During Lockdown -India news
Next Story