Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബംഗാൾ നിയമസഭാ...

ബംഗാൾ നിയമസഭാ സമാജികർക്ക് പരിശീലകനായി എൻ.കെ. പ്രേമചന്ദ്രൻ എം.പിയും

text_fields
bookmark_border
NK Premachandran MP
cancel
camera_alt

എൻ.കെ. പ്രേമചന്ദ്രൻ എം.പി


ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ നിയമസഭാ സാമാജികരുടെ പരിശീലകനായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയും. നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് പാര്‍ലമെന്‍ററി നടപടി ക്രമങ്ങളെയും കാര്യനിര്‍വഹണത്തെയും സംബന്ധിച്ച് പരിശീലനം നല്‍കുന്നതിന് ലോക്സഭാ സെക്രട്ടറിയേറ്റിന്‍റെയും പശ്ചിമ ബംഗാള്‍ നിയമസഭയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച രണ്ട് ദിവസത്തെ ഓറിയന്‍റേഷന്‍ പ്രോഗ്രാമിലാണ് പ്രേമചന്ദ്രന്‍ പരിശീലകനായത്.

ബില്ലുകള്‍ സൂക്ഷമതലത്തില്‍ പഠനവിധേയമാക്കി ഭരണഘടനാപരവും നിയമപരവും സാമൂഹികവുമായ വിവിധ തലങ്ങളില്‍ ചെലുത്തുന്ന സ്വാധീനം വിലയിരുത്തി ഭേദഗതി നിര്‍ദേശിക്കുന്നതില്‍ ജനപ്രതിനിധികള്‍ അനുവര്‍ത്തിക്കേണ്ട നടപടി ക്രമങ്ങള്‍ പ്രേമചന്ദ്രൻ വിശദീകരിച്ചു. കൊല്‍ക്കത്തയിലെ ന്യൂ ടൗണ്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന പരിശീലന പരിപാടിയിൽ ലോക്സഭാ സ്പീക്കര്‍, രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍, 12 സംസ്ഥാനങ്ങളിലെ സ്പീക്കര്‍മാര്‍, ഗവര്‍ണര്‍, മുഖ്യമന്ത്രി, കേന്ദ്രമന്ത്രിമാര്‍ തുടങ്ങി പ്രമുഖര്‍ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bengal AssemblyNK Premachandran MP
News Summary - N.K. Premachandran MP to be a trainer for Bengal assembly members
Next Story