നിവേദിത സുബ്രഹ്മണ്യത്തെ ദേശീയ വനിതാ കമീഷൻ അംഗമായി നിയമിച്ചു
text_fieldsന്യൂഡൽഹി: ബി.ജെ.പി നേതാവും മഹിളാ മോർച്ചാ മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്മണ്യത്തെ ദേശീയ വനിതാ കമീഷൻ അംഗമായി നിയമിച്ചു. കേന്ദ്രസർക്കാർ ഉത്തരവിന് പിന്നാലെയാണ് നിയമനം. ഉത്തർപ്രദേശിൽ നിന്നുള്ള അർച്ചന മിശ്രയെയും വനിതാ കമീഷൻ അംഗമായി നിയമിച്ചിട്ടുണ്ട്. മൂന്ന് വർഷത്തേക്കാണ് ഇരുവരുടെയും നിയമനം. ഗുരുവായൂർ സ്വദേശിനിയായ നിവേദിത തൃശൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കൂടിയാണ്.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലൂടെയായിരുന്നു പാർട്ടിയുടെ ഔദ്യോഗിക പദവികളിലേക്കുള്ള നിവേദിതയുടെ ആദ്യ ചുവടുവെപ്പ്. അന്ന് തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിവേദിതയെ നിയോഗിച്ചിരുന്നു. എന്നാൽ അന്ന് നാമനിർദേശപത്രിക തള്ളിപ്പോയി. പിന്നീട് 2024ൽ പൊന്നാനിയിൽ നിന്ന് ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

