Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'കേന്ദ്രത്തിൽ ഞങ്ങൾ അധികാരത്തിലെത്തിയാൽ...'; വലിയ വാഗ്ദാനങ്ങളുമായി നിതീഷ് കുമാർ

text_fields
bookmark_border
കേന്ദ്രത്തിൽ ഞങ്ങൾ അധികാരത്തിലെത്തിയാൽ...; വലിയ വാഗ്ദാനങ്ങളുമായി നിതീഷ് കുമാർ
cancel

പാട്ന: 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയിതര പാർട്ടികൾ കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ രാജ്യത്തെ എല്ലാ പിന്നാക്ക സംസ്ഥാനങ്ങൾക്കും പ്രത്യേക പദവി നൽകുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ.

'ഞങ്ങൾക്ക് സർക്കാർ രൂപവത്കരിക്കാനുള്ള അവസരം ലഭിക്കുകയാണെങ്കിൽ, പിന്നാക്ക സംസ്ഥാനങ്ങൾക്ക് ഉറപ്പായും പ്രത്യേക പദവി നൽകും. ഞാൻ ബിഹാറിനെ കുറിച്ച് മാത്രമല്ല സംസാരിക്കുന്നത്, പ്രത്യേക പദവി ലഭിക്കേണ്ട മറ്റു സംസ്ഥാനങ്ങളുടെ കാര്യം കൂട‍ിയാണ് പറയുന്നത്' -നിതീഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ന്യൂഡൽഹി സന്ദർശനത്തിനു പിന്നാലെയാണ് നിതീഷിന്‍റെ വലിയ വാഗ്ദാനം. വിവിധ പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം, ബി.ജെ.പിക്കെതിരെ അടുത്ത തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി മത്സരിക്കുന്നതിനുള്ള സാധ്യതകളും ചർച്ച ചെയ്തിരുന്നു.

ബിഹാറിൽ ബി.ജെ.പി സഖ്യം ഒഴിവാക്കി, തേജശ്വി യാദവിന്‍റെ ആർ.ജെ.ഡിയുമായി സഖ്യമുണ്ടാക്കി പുതിയ സർക്കാർ രൂപവത്കരിക്കുകയായിരുന്നു. 2007 മുതൽ ബിഹാറിനായി നിതീഷ് പ്രത്യേക പദവി ആവശ്യപ്പെടുന്നുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Nitish Kumar's Big Promise If Opposition Comes To Power In 2024
Next Story