Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിതീഷ് കുമാർ...

നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനമൊഴിയുന്നു; രാജ്യസഭയിലേക്ക് മത്സരിക്കും

text_fields
bookmark_border
നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനമൊഴിയുന്നു; രാജ്യസഭയിലേക്ക് മത്സരിക്കും
cancel

ന്യൂ​ഡ​ൽ​ഹി: ര​ണ്ട് പ​തി​റ്റാ​ണ്ടി​ലേ​റെ അ​ട​ക്കി​വാ​ണ നി​തീ​ഷ് കു​മാ​റി​ന്റെ വാ​ഴ്ച​ക്ക് അ​റു​തി​വ​രു​ത്തി ബി​ഹാ​റി​ൽ ആ​ദ്യ​മാ​യി ബി.​ജെ.​പി മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​ലേ​ക്ക് വ​ഴി​യൊ​രു​ക്കു​ന്നു. മാ​ർ​ച്ച് ഒ​ന്നി​ന് 75 വ​യ​സ്സ് പൂ​ർ​ത്തി​യാ​ക്കി​യ ജ​ന​താ​ദ​ൾ-​യു​വി​​ന്റെ പ​ര​മോ​ന്ന​ത നേ​താ​വി​​നെ രാ​ജ്യ​സ​ഭ​യി​ലേ​ക്ക് എ​ത്തി​ച്ചും മ​ക​ൻ നി​ഷാ​ന്ത് കു​മാ​റി​​നെ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​ക്കി​യു​മാ​ണ് ബി.​ജെ.​പി​യു​ടെ നി​ർ​ണാ​യ​ക ഡീ​ൽ. ബി.​ജെ.​പി​യു​മാ​യി വ​ള​രെ അ​ടു​ത്ത ബ​ന്ധ​മു​ള്ള ജ​ന​താ​ദ​ൾ-​യു വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റും രാ​ജ്യ​സ​ഭാ എം.​പി​യു​മാ​യ സ​ഞ്ജ​യ് ഝാ​യെ മു​ന്നി​ലി​റ​ക്കി​യാ​ണ് നി​തീ​ഷി​നെ​ക്കൊ​ണ്ട് രാ​ജി​ക്ക് സ​മ്മ​തി​പ്പി​ച്ച​ത്.

മാ​ർ​ച്ച് 16ന് ​ന​ട​ക്കു​ന്ന രാ​ജ്യ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പോ​ടെ നി​തീ​ഷ് കു​മാ​ർ മു​ഖ്യ​മ​ന്ത്രി പ​ദം രാ​ജി​വെ​ച്ച് പു​തി​യ മു​ഖ്യ​മ​ന്ത്രി​ക്ക് കീ​ഴി​ൽ ബി.​ജെ.​പി ന​യി​ക്കു​ന്ന സ​ർ​ക്കാ​റി​നെ പി​ന്തു​ണ​ക്കും. രാ​ജ്യ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള നാ​മ​നി​ർ​ദേ​ശ പ​ത്രി​ക നി​തീ​ഷ് കു​മാ​ർ ഇ​ന്ന് സ​മ​ർ​പ്പി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. എ​ൻ.​ഡി.​എ​യു​ടെ എ​ല്ലാ എം.​എ​ൽ.​എ​മാ​രോ​ടും ഇ​തി​നാ​യി പ​ട്ന​യി​ൽ എ​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. രാം​നാ​ഥ് ഠാ​ക്കൂ​ർ എ​ന്ന കാ​ലാ​വ​ധി ക​ഴി​ഞ്ഞ ജെ.​ഡി.​യു രാ​ജ്യ​സ​ഭാ എം.​പി​യെ വീ​ണ്ടും സ്ഥാ​നാ​ർ​ഥി​യാ​ക്കി​യി​ട്ടു​ണ്ട്.

ബി.​ജെ.​പി​ക്ക് ഒ​രി​ക്ക​ലും മു​ഖ്യ​മ​ന്ത്രി​യെ വാ​ഴി​ക്കാ​നാ​കാ​ത്ത ഹി​ന്ദി ഹൃ​ദ​യ​ഭൂ​മി​യി​ലെ ഏ​ക സം​സ്ഥാ​ന​മാ​ണ് ബി​ഹാ​ർ. നി​തീ​ഷി​നെ ​മു​ന്നി​ൽ​നി​ർ​ത്തി തെ​ര​ഞ്ഞെ​ടു​പ്പ് നേ​രി​ട്ട​തി​നാ​ൽ ആ​ദ്യം മു​ഖ്യ​മ​ന്ത്രി​പ​ദ​ത്തി​ലേ​റ്റി​യ ശേ​ഷം പി​ന്നീ​ട് പി​ൻ​വ​ലി​ക്കാ​മെ​ന്നാ​യി​രു​ന്നു ബി.​ജെ.​പി ത​ന്ത്രം. 10 ത​വ​ണ മു​ഖ്യ​മ​ന്ത്രി​യാ​യ നി​തീ​ഷ് ന​യി​ക്കു​ന്ന മ​ന്ത്രി​സ​ഭ​യി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രി​പ​ദം ഉ​പ​മു​ഖ്യ​മ​ന്ത്രി സ​മ്രാ​ട്ട് ചൗ​ധ​രി​ക്ക് ന​ൽ​കി​യ​തി​ൽ​നി​ന്നു​ത​ന്നെ മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​ലേ​ക്കാ​യി​രു​ന്നു ബി.​ജെ.​പി​യു​ടെ ക​ണ്ണ് എ​ന്ന് വ്യ​ക്ത​മാ​യി​രു​ന്നു. ജി​തി​ൻ റാം ​മ​ഞ്ചി മു​ഖ്യ​മ​ന്ത്രി​യാ​യ ചു​രു​ങ്ങി​യ ഇ​ട​വേ​ള ഒ​ഴി​ച്ചാ​ൽ 2015 മു​ത​ൽ തു​ട​ർ​ച്ച​യാ​യി നി​തീ​ഷ് മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​ലു​ണ്ട്. മ​ദ്യ​നി​രോ​ധ​നം ന​ട​പ്പാ​ക്കി​യ നി​തീ​ഷി​നെ താ​ഴെ​യി​റ​ക്കി അ​ധി​കാ​ര​മേ​ൽ​ക്കു​ന്ന ബി.​ജെ.​പി മു​ഖ്യ​മ​ന്ത്രി ആ ​ന​യം തി​രു​ത്തി മ​ദ്യ​ത്തി​ന് അ​നു​മ​തി ന​ൽ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nitish KumarRajya SabhaIndia News
News Summary - Nitish Kumar to step down as Bihar CM? JDU boss ready for Rajya Sabha nomination
Next Story