Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
നിതീഷ്​ കുമാർ എൻ.ഡി.എ നിയമസഭ കക്ഷി നേതാവ്​; നിർണായക യോഗം ഇന്ന​ുചേരും
cancel
Homechevron_rightNewschevron_rightIndiachevron_rightനിതീഷ്​ കുമാർ എൻ.ഡി.എ...

നിതീഷ്​ കുമാർ എൻ.ഡി.എ നിയമസഭ കക്ഷി നേതാവ്​; നിർണായക യോഗം ഇന്ന​ുചേരും

text_fields
bookmark_border

പട്​ന: ബിഹാറിൽ ജെ.ഡി.യു നേതാവ്​ നിതീഷ്​ കുമാറിനെ എൻ.ഡി.എ നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തു. ബി.ജെ.പി സംസ്​ഥാന പ്രസിഡൻറ്​ ഡോ. സഞ്​ജയ്​ ജയ്​സ്​വാൾ അറിയിച്ചതാണ്​ ഇക്കാര്യം. ഇതോടെ നിതീഷ്​ കുമാർ തന്നെയാകും ബിഹാർ മുഖ്യമന്ത്രിയായി സ്​ഥാനമേൽക്കുകയെന്നാണ്​ സൂചന. ഇതോടെ തുടർച്ചയായ നാലാംതവണ അധികാരത്തിലെത്തുന്നയാളാകും നിതീഷ്​ കുമാർ.

രാഷ്​ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ എൻ.ഡി.എയുടെ നിർണായക യോഗം ഇന്നുചേരും. ഉച്ച 12.30 ഓടെയാണ്​ യോഗം ചേരുക. കേന്ദ്രമന്ത്രി രാജ്​നാഥ്​ സിങ്​ യോഗത്തിൽ പ​​ങ്കെടുക്കും.

ജെ.ഡി.യും ബി.ജെ.പിയും നിയമസംഭ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട തങ്ങളുടെ നേതാക്കളുമായി യോഗം ചേർന്നിരുന്നു.

ഇന്നത്തെ നിർണായക യോഗത്തിന്​ ശേഷം ബിഹാർ നിയമസഭയിൽ ഭൂരിപക്ഷം തങ്ങൾക്കാണെന്ന്​ അവകാശപ്പെട്ട് സർക്കാർ രൂപീകരിക്കാൻ അനുമതി തേടി​ ബി.​െജ.പിയും ജെ.ഡിയും ഗവർണറെ കാണും. നിതീഷ്​ കുമാർ വെള്ളിയാഴ്​ച ഗവർണർക്ക്​ രാജിക്കത്ത്​ നൽകിയിരുന്നു. നിതീഷ്​ കുമാറിനെ വീണ്ടും മുഖ്യമന്ത്രിയാക്കുമെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു.

എൻ.ഡി.എയിൽ ജെ.ഡിയു​വി​െൻറ സീറ്റുവിഹിതം കുറഞ്ഞതോടെയാണ് രാഷ്​ട്രീയ​ അനിശ്ചിതത്വത്തിന്​ തുടക്കമായത്​. പ്രധാനവകുപ്പുകൾ വേണമെന്ന ആവശ്യവുമായി ഇരുകൂട്ടരും രംഗത്തെത്തുകയായിരുന്നു. ജെ.ഡി.യുവിന്​ തെരഞ്ഞെടുപ്പിൽ 43 സീറ്റുകളാണ്​ ലഭിച്ചത്​. മുൻവർഷത്തെ അപേക്ഷിച്ച്​ വോട്ടുവിഹിതം 15 ശതമാനം ഇടിയുകയും ചെയ്​തു. 125 സീറ്റുകളാണ്​ എൻ.ഡി.എ നേടിയത്​. 243 അംഗ നിയമസഭയിൽ 122ആണ്​ കേവല ഭൂരിപക്ഷം നേടാൻ ആവശ്യം. 73സീറ്റുകൾ ബി.ജെ.പി നേടി.

എൻ.ഡി.എ ഘടക കക്ഷികളുടെ യോഗത്തിൽ കാര്യങ്ങൾ വിശദീകരിച്ചതായും തീരുമാനം കൃത്യസമയത്ത്​ എടുക്കുമെന്നും വെള്ളിയാഴ്​ചത്തെ യോഗത്തിനുശേഷം നിതീഷ്​ കുമാർ അറിയിച്ചിരുന്നു. നവംബർ 10ന്​ തെരഞ്ഞെടുപ്പ്​ ഫലം വന്നതിനുശേഷം എൻ.ഡി.എ കക്ഷികൾ ആദ്യമായി ചേർന്ന യോഗമായിരുന്നു ഇത്​. വെള്ളിയാഴ്​ച നിതീഷ്​ കുമാറി​െൻറ വസതിയിൽ ചേർന്ന യോഗത്തിനുശേഷം അറിയിക്കുകയായിരുന്നു അദ്ദേഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nitish KumarBihar Election 2020JDUNDA legislature party leader
Next Story