Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘രാജാവിന്റെ മകൻ രാജാവാകില്ല’; നിതീഷ് കുമാറിന്റെ മകനെതിരെ പോസ്റ്ററുമായി കോൺഗ്രസ്

text_fields
bookmark_border
‘രാജാവിന്റെ മകൻ രാജാവാകില്ല’; നിതീഷ് കുമാറിന്റെ മകനെതിരെ പോസ്റ്ററുമായി കോൺഗ്രസ്
cancel

പട്ന: ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് രാഷ്ട്രീയത്തിലിറങ്ങുമെന്നും 2025ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നളന്ദയിലെ ഹർനൗട്ട് സീറ്റിൽ നിന്ന് മത്സരിക്കുമെന്നുമുള്ള അഭ്യൂഹങ്ങൾക്കിടെ നിഷാന്തിനെതിരെ പോസ്റ്റർ. ബിർ ചന്ദ് പട്ടേൽ റോഡ് പ്രദേശത്താണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

പ്രാദേശിക നേതാവിന്റെ ചിത്രത്തോടൊപ്പം നിഷാന്തിന്റെ ചിത്രം വെച്ചുകൊണ്ട് ‘രാജാവിന്റെ മകൻ രാജാവാകില്ല’ എന്ന അടിക്കുറിപ്പോടെയുള്ള പോസ്റ്ററുകളാണ് പ്രദേശത്ത് പ്രത്യക്ഷപ്പെട്ടത്. പോസ്റ്ററിൽ കോൺഗ്രസ് നേതാവായ രവി ഗോൾഡൻ കുമാർ ഹർനൗട്ടിൽ നിന്നുള്ള നിയമസഭാ സ്ഥാനാർഥിയായി സ്വയം പ്രഖ്യാപിച്ചിട്ടുണ്ട്.

പോസ്റ്ററിൽ നിഷാന്തിന്റെ ചിത്രത്തിന് താഴെ 'രാജാവിന്റെ മകൻ രാജാവാകില്ലെന്നും ഹർനൗട്ടിലെ ജനങ്ങളുടെ പിന്തുണയുള്ളയാളാണ് രാജാവാകുക' എന്നുമാണ് എഴുതിയിരിക്കുന്നത്. രവിയുടെ ചിത്രത്തിന് താഴെ 'ജനങ്ങളുടെ മകൻ' എന്നും ചേർത്തിട്ടുണ്ട്.

അതേസമയം 2020ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഹർനൗട്ടിൽ രവിക്ക് കോൺഗ്രസ് ടിക്കറ്റ് നിഷേധിച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - nitish-kumar-son-joining-politics-bihar-polls
Next Story